അന്ന് അവസരങ്ങള്‍ തേടി നടന്നു, മനസില്‍ എപ്പോഴും അഭിനയം മാത്രമേ ഉണ്ടായിരുന്നുള്ളൂ, സീരിയലില്‍ എത്തിപ്പെട്ടതിനെ കുറിച്ച് നരേഷ് ഈശ്വര്‍ പറയുന്നതിങ്ങനെ
സിരീയലില്‍ അവസരം കിട്ടാന്‍ തിരുവനന്തപുരത്തുകാരനായ നരേഷ് ഈശ്വര്‍ കുറെ നാള്‍ കാത്തിരുന്നു.അവസാനം നരേഷിനെ തേടിയെത്തിയത് കൈനിറയെ കഥാപാത്രങ്ങള്‍.
ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദധാരിയായിരുന്ന നരേഷിന് അഭിനയത്തോടുള്ള പ്രണയം ചെറുതൊന്നുമല്ലായിരുന്നു.വീട്ടുകാരുടെ സുഹൃത്തുക്കളുടെ പിന്തുണ ഉള്ളത് കൊണ്ടാണ് നരേഷ് ഇതുവരെ എത്തിപ്പെട്ടത്. തന്റെ നീണ്ടകാല സ്വപ്‌നം സാധിച്ചതില്‍ നരേഷ് ആദ്യം നന്ദി പറയുന്നത് വീട്ടുക്കാരോടാണ്.
2012ല്‍ കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത ദോസ്ത് എന്ന സീരിയലിലൂടെയാണ് നരേഷ് അഭിനയലോകത്ത് എത്തിപ്പെടുന്നത്.തമിഴ് സീരിയലുകളിലൂടെയാണ് നരേഷ് കൂടുതലും ശ്രദ്ധയനായത്. അവള്‍ അപ്പടിതാന്‍ തുടര്‍ന്ന് സൌഭാഗ്യവതി എന്നീ സീരിയലുകള്‍ അഭിനയലോകത്ത് നരേഷിന് തന്റേതായ സ്ഥാനം നേടി കൊടുത്തു.
സീരിയലുകളിലെ മികച്ച പ്രകടനം കാരണം 2015 ല്‍ 'പുതുസാ നാന്‍ പോറന്തെന്‍' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തും തന്റെ സ്ഥാനം അറിയിക്കാന്‍ നരേഷിന് അവസരം ഉണ്ടാക്കിക്കൊടുത്തു. തുടര്‍ന്ന് 15നോളം മെഗാ പരമ്പരകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്തു.
മഴവില്‍ മനോരമയിലെ 'സ്ത്രീപദം' തമിഴിലെ ഒന്നാം നിര ചാനല്‍ ആയ സണ്‍ ടിവിയിലെ 'അഴക്' കൂടാതെ ഏഷ്യാനെറ്റിലെ 'പരസ്പരം' എന്നീ സീരിയലുകളില്‍ മുഖ്യവേഷത്തില്‍ തിളങ്ങുകയാണ് ഈ താരം. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ധാരാളം ആരാധകരെ സൃഷ്ട്ടിക്കാന്‍ ഈ കുറഞ്ഞ കാലം കൊണ്ട് നരേഷിനു കഴിഞ്ഞിട്ടുണ്ട്.
റിട്ട : സിദ്ധ ആയുര്‍വേദ ഡോക്ക്ട്ടര്‍ ആയിരുന്ന ഭാഗവാധീശ്വരനാണ് പിതാവ് സീതാലക്ഷ്മിയാണ് അമ്മ. ക്ലാസിക്കല്‍ നൃത്തകിയായ ഐശ്വര്യയാണ് ഭാര്യ ഒരു വയസുള്ള ജനനി ഈശ്വര്‍ ഏകമകളാണ്. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ഉറപ്പായും ചെയ്യും.അഭിനയലോകത്ത് സജീവമാകാനാണ് നരേഷിന്റെ തീരുമാനം.
https://www.facebook.com/Malayalivartha