സാക്ഷരതയുള്ള കേരളത്തില്‍ അന്ധവിശ്വാസികള്‍ കൂടുതലെന്ന് വിദ്യാബാലന്‍
ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള കേരളത്തില്‍ അന്ധവിശ്വാസികള്‍ കൂടുതലാണെന്ന് ബോളിവുഡ് താരം വിദ്യാബാലന്‍. ഏറ്റവും കൂടുതല്‍ അന്ധവിശ്വാസികള്‍ ഉള്ളത് സിനിമയിലാണെന്നും താരം വ്യക്തമാക്കി. ആദ്യ ചിത്രമായ ചക്രം 21 ദിവസം ചിത്രീകരിച്ച ശേഷമാണ് മുടങ്ങിയത്. അതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. പിന്നീട് രണ്ടാമത്തെ ചിത്രം മുകേഷിനൊപ്പമായിരുന്നു. കളരി വിക്രമന്‍. ആ ചിത്രവും ഇടയ്ക്ക് വെച്ച് മുടങ്ങി. അതോടെ താന്‍ രാശിയില്ലാത്തവളായി മലയാള സിനിമ മുദ്രകുത്തപ്പെട്ടു.
അതോടെ മുംബയിലേക്ക് വണ്ടികയറി. പരസ്യചിത്രങ്ങളിലും മറ്റും അഭിനയിച്ചു. അങ്ങനെ പരിചയപ്പെട്ട സംവിധായകനാണ് പരിണീതിയിലേക്ക് വിളിച്ചത്. പക്ഷെ, നിര്‍മാതാവ് താരത്തെ അംഗീകരിച്ചില്ല. എന്നാല്‍ സംവിധായകന്‍ ഉറച്ച് നിന്നു. അങ്ങനെയാണ് പരിണീതിയില്‍ നായികയായത്. പടം ഹിറ്റായതോടെ വിദ്യാബാലന്റെ സമയവും തെളിഞ്ഞു. ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാറായി താരം വളര്‍ന്നു. കഹാനി എന്ന ഒറ്റ ചിത്രം മതി താരത്തിന്റെ ജനപ്രീയത അളക്കാന്‍. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് വിദ്യാബാലന്‍.
താമസിക്കാതെ മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് താരം. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയായി അഭിനയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. തന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ച കമല്‍ സാര്‍ വിളിച്ചപ്പോള്‍ ഒഴിവാക്കാനായില്ലെന്നും വിദ്യാബാലന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha