ചിമ്മിനി കാടിന്റെ ഉള്ളറകളിലേക്ക് ട്രെക്കിംഗ്

പാലപ്പിള്ളിയില്‍ നിന്നും ഇരുവശവവും ഹാരിസണിന്റെ പച്ച വിരിച്ച എസ്‌റ്റേറ്റിന് നടുവിലൂടെയുള്ള റോഡിലൂടെ ചെന്നെത്തുന്നത് ചിമ്മിനി വൈല്‍ഡ് ലൈഫ് സങ്കേതത്തില്‍ ആണ്.
1984-ല്‍ ആണ് വൈല്‍ഡ് ലൈഫ് സങ്കേതം രൂപീകരിച്ചത്. 85. 07 ച കീ മീ ആണ് സങ്കേതത്തിന്റെ വിസ്തീര്‍ണ്ണം . പീച്ചി ഡിവിഷന് കീഴിലാണ് ചിമ്മിനി വൈല്‍ഡ് ലൈഫ് സാഞ്ച്വറി പ്രവര്‍ത്തിക്കുന്നത്.
തൃശ്ശൂരില്‍ നിന്നും 12 കി മീ ആണ് ആമ്പല്ലൂരിലേക്. ആമ്പല്ലൂരില്‍ നിന്നും 28.8 കി മീ ആണ് വൈല്‍ഡ് ലൈഫ് സാഞ്ച്വറിയിലേക്ക്്. ആമ്പല്ലൂരില്‍ നിന്നും നേരിട്ട് ബസ് സര്‍വീസ് ഉണ്ട് ഇവിടേക്ക്.
മലയണ്ണാന്‍,ആന, മ്ലാവ്, ചിത്രശലഭങ്ങള്‍ തുടങ്ങിയവയാണ് ഇവിടെയുള്ള വന്യ ജീവികള്‍. സാധാരണ എല്ലാരും കാടുകയറുമ്പോള്‍ കരുതുന്നത് ആന, കാട്ടുപോത്ത്, കടുവ, മാന്‍ എന്നിവ മാത്രമാണ് വന്യ ജീവികള്‍ എന്നാണ്. പക്ഷെ ഉറുമ്പ് (വിവിധയിനം), ചിത്രശലഭങ്ങള്‍, പുഴു, മുതലായ ചെറിയ ജീവജാലങ്ങളും വൈല്‍ഡ് ലൈഫ് ഷെഡ്യൂളില്‍ പെടുന്ന ജീവികളാണ്.
ട്രെക്കിങ്ങ് അവസാനിക്കുന്നത് ചൂരത്തറ വെള്ളച്ചാട്ടത്തിലാണ്. വെള്ളച്ചാട്ടവും ആസ്വദിച്ചു തിരികെ ഡാമിനോട് ചേര്‍ന്ന നടപ്പാതയിലൂടെ തിരിച്ചു വരാം.
https://www.facebook.com/Malayalivartha