ഔഡി ആര്‍8 വി10 പ്‌ളസ് ഇന്ത്യന്‍ വിപണിയില്‍
വേഗതയുടെ പര്യായമായി ഔഡി വിശേഷിപ്പിക്കുന്ന പുത്തന്‍ ഔഡി ആര്‍8 വി10 പ്‌ളസ് ഇന്ത്യന്‍ വിപണിയിലെത്തി. ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്രന്‍ വിരാട് കോഹ്‌ലി, ബോളിവുഡ് താരം ആലിയ ഭട്ട്, ഔഡി എ.ജി. ഓവര്‍സീസ് സെയില്‍സ് മേധാവി ടെറന്‍സ് െ്രെബസ് ജോണ്‍സണ്‍, ഔഡി ഇന്ത്യ തലവന്‍ ജോ കിംഗ് എന്നിവര്‍ ചേര്‍ന്നാണ് ഔഡി ആര്‍8 വി10 പ്‌ളസ് വിപണിയിലിറക്കിയത്.
610 ബി.എച്ച്.പി കരുത്തുള്ള എന്‍ജിനാണ് ഔഡി ആര്‍8 വി10 പ്‌ളസിലുള്ളത്. വെറും 3.2 സെക്കന്‍ഡ് മതി ഈ മനോഹര കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്രര്‍ വേഗതയിലെത്താന്‍. മണിക്കൂറില്‍ 330 കിലോമീറ്ററാണ് പരമാവധി വേഗം. ഔഡി ആര്‍8 വി10 പ്‌ളസിന്റെ ന്യൂഡല്‍ഹി എക്‌സ് ഷോറൂം വില 2.47 കോടി രൂപ. ഓട്ടോ എക്‌സ്‌പോയില്‍ ഔഡി എ8 എല്‍ സെക്യൂരിറ്റി മോഡലും പുതിയ ഔഡി എ4 മോഡലും കമ്പനി അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഒരു ദശാബ്ദം പൂര്‍ത്തിയാക്കുന്ന ഔഡി, ഓട്ടോ എക്‌സ്‌പോയില്‍ ഔഡി ആര്‍ എസ് 7 പെര്‍ഫോമന്‍സ്, ടിടി കൂപ്പേ, എസ് 3 കാബ്രിയോള, ക്യൂ 7, എസ് ക്യൂ 5 തുടങ്ങിയ മോഡലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha