വില്‍പ്പനയില്‍ ആക്ടീവയെ ഓവര്‍ടേക്ക് ചെയ്ത് ഹീറോ സ്‌പ്ലെന്‍ഡര്‍ ഒന്നാമത്
ഇരുചക്ര വാഹന വില്‍പ്പനയില്‍ ഹോണ്ട ആക്ടീവയെ മറികടന്ന് ഹീറോ സ്‌പ്ലെന്‍ഡര്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഒക്ടോബര്‍ മാസത്തെ വില്‍പ്പനയില്‍ ഹോണ്ടയെക്കാള്‍ 4132 യൂണിറ്റിന്റെ അധിക വില്‍പ്പനയാണ് സ്‌പ്ലെന്‍ഡര്‍ നേടിയത്. 17 വര്‍ഷമായി ഹീറോ കയ്യടക്കിയ റെക്കോര്‍ഡ് കടുത്ത വിപണി പോരാട്ടത്തിനൊടുവില്‍ ഈ വര്‍ഷം ജനവരി മുതലാണ് ഹോണ്ട ആക്ടീവ കൈപ്പിടിയിലൊതുക്കിയിരുന്നത്.
വാഹന വിപണിയില്‍ ഉത്സവ സീസണായിരുന്ന ഒക്ടോബറില്‍ 254813 യൂണിറ്റ് സ്‌പ്ലെന്‍ഡര്‍ യൂണിറ്റുകള്‍ ഹീറോ വിറ്റഴിച്ചപ്പോള്‍ 250681 യൂണിറ്റ് ആക്ടീവ വിറ്റഴിച്ച് രണ്ടാമതെത്താനെ ഹോണ്ട മോട്ടോഴ്‌സിന് സാധിച്ചുള്ളു.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമെബൈല്‍ മാനുഫ്രാക്‌ച്ചേഴ്‌സിന്റെ കണക്കു പ്രകാരം 2015 ഒക്ടോബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം രാജ്യത്തെ ഇരുചക്ര വാഹന മേഖലയില്‍ 8.72 ശത്മാനത്തിന്റെ വര്‍ധനയോടെ 1,800,672 വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്.
ഇതില്‍ 1,144,516 യൂണിറ്റ് ബൈക്കുകളും 568410 യൂണിറ്റ് സ്‌കൂട്ടറുകളുമാണ് ഉള്‍പ്പെടുന്നത്. വില്‍പ്പനയില്‍ സ്‌പ്ലെന്‍ഡറും ഹോണ്ടയും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ വന്‍ കുതിപ്പുമായി മുന്നേറിയപ്പോള്‍ 25 ശതമാനം വര്‍ധനയോടെ 133986 യൂണിറ്റുമായി ഹീറോ എച്ച്എഫ് ഡിലക്‌സ് മൂന്നാം സ്ഥാനം സ്വന്തമാക്കി. 2015 ഒക്ടോബറില്‍ ഒമ്ബതാം സ്ഥാനത്തായിരുന്ന ടിവിഎസ് എക്‌സ്.എല്‍ സൂപ്പര്‍ 34 ശതമാനം വര്‍ധനവ് നേടി ചരിത്രത്തിലാദ്യമായി നാലാം സ്ഥാനത്തെത്തി.
ഒരു സ്ഥാനം താഴെക്കിറങ്ങി ഹീറോ പാഷന്‍ അഞ്ചാമതും ഹോണ്ട സിബി ഷൈന്‍ ആറാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു. 21 ശതമാനം വര്‍ധയുമായി ഹീറോ ഗ്ലാമര്‍ ഏഴാമതെത്തിയപ്പോള്‍ 63287 യൂണിറ്റ് വില്‍പ്പനയോടെ ബജാജ് പള്‍സര്‍ എട്ടാം സ്ഥാനം കൈപിടിയിലൊതുക്കി.
ടിവിഎസ് ജൂപിറ്റര്‍ സ്‌കൂട്ടര്‍ ഒമ്ബതാമെത്തി, ആക്ടീവ അല്ലാതെ വില്‍പ്പനയില്‍ ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിച്ച ഏക സ്‌കൂട്ടറും ജൂപിറ്ററാണ്. മികച്ച നേട്ടത്തോടെ 60 ശതമാനം വര്‍ധനയില്‍ ബജാജ് പ്ലാറ്റിനയാണ് പത്താമത്. 23 മാസങ്ങള്‍ക്ക് ശേഷമാണ് പ്ലാറ്റിന ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിക്കുന്നത്.
https://www.facebook.com/Malayalivartha