'ഇന്ത്യന്‍ മാനുഫാക്ചറര്‍ ഓഫ് ദ് ഇയര്‍' ബഹുമതി ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്
കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന് 'ഇന്ത്യന്‍ മാനുഫാക്ചറര്‍ ഓഫ് ദ് ഇയര്‍' ബഹുമതി. മാര്‍ക്കറ്റ് റിസര്‍ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന്‍ സംഘടിപ്പിച്ച 13-ാമത് 'ഇന്ത്യ മാനുഫാക്ചറിങ് എക്‌സലന്‍സ് അവാര്‍ഡ് 2016' ചടങ്ങിലാണ് ബഹുമതി സമ്മാനിച്ചത്. ഇഗത്പുരിയിലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം)യ്ക്കാണ് രണ്ടാം സ്ഥാനം.
വ്യാവസായിക പുരോഗതിയിലെ പ്രധാന ഘടകമായ നിര്‍മാണമേഖലയാണ് മറ്റ് വ്യവസായങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം സമ്ബത്ത് സൃഷ്ടിക്കുന്നതെന്നു ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന്‍ മാനുഫാക്ചറിങ് ആന്‍ഡ് പ്രോസസ് കണ്‍സല്‍റ്റിങ് പ്രാക്ടീസ് ഡയറക്ടര്‍ നിതിന്‍ കലോത്തിയ അഭിപ്രായപ്പെട്ടു.
അസംസ്‌കൃത വസ്തു വില വര്‍ധന, ആവശ്യത്തിലെ ഇടിവ്, കൂലി വര്‍ധന തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്‌ബോള്‍ മത്സരക്ഷമത നിലനിര്‍ത്താന്‍ കാര്യക്ഷമമായ നിര്‍മാണരീതികള്‍ അവലംബിക്കാന്‍ കമ്ബനികള്‍ നിര്‍ബന്ധിതരാവും. ശരിയായ സാങ്കേതികവിദ്യകളുടെ തിരഞ്ഞെടുപ്പിലൂടെ മാത്രമേ കമ്ബനികള്‍ക്ക് പ്രകടനത്തിലും കാര്യക്ഷമതയിലും ഗുണനിലവാരത്തിലും സുസ്ഥിരതയിലുമൊക്കെ പുതിയ നിലവാരം കൈവരിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ മാനുഫാക്ചറര്‍ ഓഫ് ദ് ഇയര്‍, ഫ്യൂച്ചര്‍ റെഡി ഫാക്ടറി ഓഫ് ദ് ഇയര്‍ അവാര്‍ഡ്, ഗോള്‍ഡ് അവാര്‍ഡ് തുടങ്ങി മൂന്നു വിഭാഗങ്ങളിലായി 27 കമ്ബനികള്‍ക്കാണു ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചത്.
വാഹന നിര്‍മാണ വിഭാഗത്തില്‍ ഫ്യൂച്ചര്‍ റെഡി ഫാക്ടറി ഓഫ് ദ് ഇയര്‍ പുരസ്‌കാരം ബെംഗളൂരുവിലെ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിനാണ്. വന്‍കിട ബിസിനസുകള്‍ക്കുള്ള ഗോള്‍ഡ് അവാര്‍ഡ് വാഹന വിഭാഗത്തില്‍ ഐഷര്‍ മോട്ടോഴ്‌സിനാണ്; ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മാണശാലയ്ക്കാണു ബഹുമതി.
പുണെയിലെ ടാറ്റ മോട്ടോഴ്‌സിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. നാസിക്കിലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ടാം പ്ലാന്റ് ഇടത്തരം ബിസിനസ് വിഭാഗത്തിലെ ബഹുമതി സ്വന്തമാക്കി.
https://www.facebook.com/Malayalivartha