വിറ്റാര 'ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍'
ഇന്ത്യന്‍ മാരുതിയുടെ വിറ്റാര ബ്രെസ 'ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍- 2017' അവാര്‍ഡ് നേടി. ഓട്ടോമോബൈല്‍ പ്രസിദ്ധീകരണങ്ങളും ഇന്ത്യയിലെ മുന്‍ നിര ഓട്ടോമൊബൈല്‍ ജേണലിസ്റ്റുകളും അടങ്ങുന്ന ജൂറി അംഗങ്ങളായിരുന്നു വിറ്റരായെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
എതിരാളികളായി നിലകൊള്ളുന്ന ഹ്യുണ്ടായ് ഇലാന്‍ട്ര, ഹ്യുണ്ടായ് ട്യൂസോണ്‍, ഇസുസു ഡി-മാക്‌സ്-വി-ക്രോസ്, ഫോഡ് എന്‍ഡവര്‍, ബിഎംഡബ്ല്യൂ 7 സീരീസ്, ബിഎംഡബ്ല്യൂ എക്‌സ് 1, ടാറ്റ ടിയാഗോ എന്നിവയെ പിന്‍തള്ളിയാണ് വിറ്റാര അവാര്‍ഡിന് അര്‍ഹമായത്.
ഇന്നോവ ക്രിസ്റ്റ, സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട ഫോര്‍ച്യൂണര്‍, ഹോണ്ട ബിആര്‍വി, ഡാറ്റ്സന്‍ റെഡി-ഗോ, ജാഗ്വര്‍ എക്‌സ്ഇ, മഹീന്ദ്ര കെയുവി100, ഫോക്‌സ്വാഗണ്‍ അമിയോ, മഹീന്ദ്ര നൂവോസ്‌പോര്‍ട്, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി എന്നീ വാഹനങ്ങളും നാമനിര്‍ദേശ പട്ടികയില്‍ പെട്ടിരുന്നു. ഇവയെല്ലാം മറികടന്നാണ് വിറ്റാര ഈ ബഹുമതി സ്വന്തമാക്കിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ മുന്‍പന്തിയിലായിരുന്നു വിറ്റാര. കുറഞ്ഞക്കാലത്തിനുള്ളില്‍ തന്നെ വിറ്റാരയ്ക്ക് വളരെയേറെ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചു.
ആകര്‍ഷകമായ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഫീച്ചറുകളാല്‍ സമൃദ്ധമായ വിറ്റാര കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ ഒന്നാമനായി നിലകൊള്ളുന്നൊരു വാഹനം കൂടിയാണ്.
88.5ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 1.3ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വിറ്റാരയുടെ കരുത്ത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിറ്റാരയെ കൂടുതല്‍ ആകര്‍ഷകമാക്കി തീര്‍ക്കാന്‍ നിരവധി വ്യത്യസ്തമായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.
7.19ലക്ഷം മുതല്‍ 9.66ലക്ഷം വരെയാണ് വിറ്റാരയുടെ ദില്ലി എക്‌സ്‌ഷോറൂം വില. ഒരു കോംപറ്റിറ്റീവ് പ്രൈസില്‍ ഇറക്കാന്‍ സാധിച്ചതു തന്നെ ഉന്നത വിജയം നേടാന്‍ വിറ്റാരയ്ക്ക് സഹായകമായി.
https://www.facebook.com/Malayalivartha