Widgets Magazine
21
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉടന്‍ വില വര്‍ധിപ്പിക്കുമെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ്

23 DECEMBER 2016 12:25 PM IST
മലയാളി വാര്‍ത്ത

അടുത്ത മാസം വില വര്‍ധിപ്പിക്കുമെന്ന് ഇരുചക്രവാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഉല്‍പ്പാദന ചെലവേറിയതിനൊപ്പം ഉല്‍പന്ന ശ്രേണി പൂര്‍ണമായും ഭാരത് സ്റ്റേജ് നാല് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കൂടി ലക്ഷ്യമിട്ടാണു വാഹന വില വര്‍ധിപ്പിക്കുന്നതെന്നു കമ്ബനി വിശദീകരിക്കുന്നു. അടുത്ത മാസം മുതല്‍ വിവിധ മോഡലുകളുടെ വിലയില്‍ 700 മുതല്‍ 1,500 രൂപ വരെയാണു വര്‍ധിക്കുകയെന്നും ബജാജ് ഓട്ടോ അറിയിച്ചു.
രാജ്യത്തെ ഇരുചക്രവാഹന നിര്‍മാതാക്കളെല്ലാം അടുത്ത ഏപ്രിലോടെ മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണെന്നു ബജാജ് ഓട്ടോ പ്രസിഡന്റ്(മോട്ടോര്‍ സൈക്കിള്‍സ്) എറിക് വാസ് വെളിപ്പെടുത്തി.

ഇന്ത്യയില്‍ ഈ നിലവാരം കൈവരിക്കുന്ന ആദ്യ നിര്‍മാതാക്കളായി മാറാനാണു ബജാജ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കമ്ബനിയുടെ ചില മോഡലുകള്‍ ഇപ്പോള്‍ തന്നെ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിച്ചിട്ടുണ്ട്. അടുത്ത മാസം മധ്യത്തോടെ അവശേഷിക്കുന്ന മോഡലുകളെയും ഈ നിലവാരത്തിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു വാസ് അറിയിച്ചു.
മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിക്കാനുള്ള തീരുമാനത്തിന്റെ ഫലമായി 700 - 1,500 രൂപ വര്‍ധന നടപ്പാവുമെന്നും വാസ് വിശദീകരിച്ചു. എണ്ണയുടെയും വിവിധ ഉല്‍പന്നങ്ങളുടെയും വിലയേറിയതോടെ ഇരുചക്രവാഹന നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ഗണ്യമായ വര്‍ധന നേരിട്ടിട്ടുണ്ട്. ഈ അധിക ബാധ്യത കൂടി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ പ്രഖ്യാപിച്ച വില വര്‍ധന. അതേസമയം അടുത്തയിടെ വിപണിയിലെത്തിയ 'ഡൊമിനര്‍ 400' പോലുള്ള മോഡലുകള്‍ക്ക് വില വര്‍ധന ബാധകമാവില്ലെന്നും വാസ് അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഭാരത് സ്റ്റേജ് മൂന്ന് നിലവാരമാണു പ്രാബല്യത്തിലുള്ളത്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പുറത്തെത്തിയ പുതിയ ഇരുചക്രവാഹനങ്ങള്‍ക്കെല്ലാം ഭാരത് സ്റ്റേജ് നാല് നിലവാരം ബാധകമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (23 minutes ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (45 minutes ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (1 hour ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (1 hour ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (3 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (4 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (4 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (5 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (5 hours ago)

കൈക്കൂലി, സെക്യൂരിറ്റീസ് തട്ടിപ്പ് ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ്  (5 hours ago)

മന്ത്രി സ്ഥാനത്ത് തുടരവെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് കോടതി; സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുത്; അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം; തുറന്നടിച്  (5 hours ago)

25000 കൈക്കൂലി വാങ്ങുന്നതിനിടെ എടിഎമ്മിൽ നിന്നും വൈക്കം ഡെപ്യൂട്ടി തഹസീർ വിജിലൻസിന്റെ പിടിയിൽ; പിടികൂടിയത് വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  (6 hours ago)

മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടന വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി; കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്  (6 hours ago)

വൈദ്യുതി ബില്ലടയ്ക്കാന്‍ പറഞ്ഞതിന് ഉദ്യോഗസ്ഥന് ഉടമയുടെ മര്‍ദ്ദനം  (6 hours ago)

Malayali Vartha Recommends