Widgets Magazine
21
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ ഓടുന്ന കാര്‍; മഹീന്ദ്ര ഇലക്ട്രിക് E2O പ്ലസ് കേരളത്തില്‍

17 JANUARY 2017 02:52 PM IST
മലയാളി വാര്‍ത്ത

മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ E2O പ്ലസ് കേരള വിപണിയില്‍. ആധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച വാഹനത്തിന് 6.96 ലക്ഷം രൂപയാണ് കൊച്ചി ഷോറൂം വില. ഇലക്ട്രിക് കരുത്തില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് ഈ വര്‍ഷം പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമാണിത്. E-വെരിടോ , E-സുപ്രോ (വാന്‍) എന്നിവയാണ് നേരത്തെ പുറത്തിറക്കിയവ.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിക്കും E2O. 85 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗം. നാല് പേര്‍ക്ക് യാത്ര ചെയ്യാം. ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ ബാറ്ററി ചാര്‍ജാവുന്ന റീ ജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തിനുണ്ട്.

ഏറ്റവും കുറഞ്ഞ ടേണിങ് റേഡിയസും (4.35 മീറ്റര്‍) പവര്‍ സ്റ്റിയറിങ്ങുമാണുള്ളത്. ഹില്‍ അസിസ്റ്റ്, റിവേഴ്‌സ് ക്യാമറ, കാര്‍ ലോക്ക് /അണ്‍ലോക് സംവിധാനങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ നിയന്ത്രിക്കാം. ഡബിള്‍ ഡോര്‍ മോഡലായ e2o ഹാച്ച്ബാക്കിന്റെ ഫോര്‍ ഡോര്‍ വകഭേദമായ പുതിയ e2o പ്ലസ് P2, P4, P6, P8 എന്നീ നാലു വേരിയന്റുകളില്‍ ലഭ്യമാകും. P2, P4, P6 വേരിയന്റുകളില്‍ 19kW ഇലക്ട്രിക് മോട്ടറിനൊപ്പം 48 V ബാറ്ററിയാണുള്ളത്, ഇത് വാഹനത്തിന് 70 എന്‍എം ടോര്‍ക്കും നല്‍കും. p 8 വേരിയന്റില്‍ 72V ബാറ്ററിയില്‍ 30kW ഇലക്ട്രിക് മോട്ടോര്‍ 91 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ടോപ് വേരിയന്റില്‍ ഒന്നര മണിക്കൂറില്‍ ബാറ്ററി ഫുള്‍ ചാര്‍ജാകുമെന്നാണ് കമ്പനിയുടെ വാഗ്ദ്ധാനം. നീളം മുന്‍ മോഡലില്‍നിന്ന് 310 എംഎം വര്‍ധിപ്പിച്ച് 3590 എംഎം ആക്കി ഉയര്‍ത്തി. 300 എംഎം വില്‍ബേസും വര്‍ധിപ്പിച്ചിട്ടുണ്ട്. ടച്ച് സ്‌ക്രീന്‍ മോണിറ്റര്‍ സിസ്റ്റത്തില്‍ ജിപിഎസ് സൗകര്യത്തോടെയുള്ള നാവിഗേഷന്‍ സംവിധാനവും ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (29 minutes ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (51 minutes ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (1 hour ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (1 hour ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (3 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (4 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (4 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (5 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (5 hours ago)

കൈക്കൂലി, സെക്യൂരിറ്റീസ് തട്ടിപ്പ് ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ്  (5 hours ago)

മന്ത്രി സ്ഥാനത്ത് തുടരവെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് കോടതി; സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുത്; അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം; തുറന്നടിച്  (6 hours ago)

25000 കൈക്കൂലി വാങ്ങുന്നതിനിടെ എടിഎമ്മിൽ നിന്നും വൈക്കം ഡെപ്യൂട്ടി തഹസീർ വിജിലൻസിന്റെ പിടിയിൽ; പിടികൂടിയത് വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  (6 hours ago)

മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടന വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി; കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്  (6 hours ago)

വൈദ്യുതി ബില്ലടയ്ക്കാന്‍ പറഞ്ഞതിന് ഉദ്യോഗസ്ഥന് ഉടമയുടെ മര്‍ദ്ദനം  (6 hours ago)

Malayali Vartha Recommends