ഇനി ഭാരത് ബെന്‍സ് ബസ്സുകളും വിപണിയിലേക്ക്
ട്രക്കുകള്‍ക്ക് പിന്നാലെ ഭാരത് ബെന്‍സ് ബസ്സുകളും ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നു. മെഴ്‌സിഡീസ് ബെന്‍സ് ., ഭാരത് ബെന്‍സ് ബ്രാണ്ടുകളിലുള്ള ബസ്സുകള്‍ വിപണിയിലെത്തിക്കാന്‍ ജര്‍മന്‍ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ഡെയിംലര്‍ തീരുമാനിച്ചു. ചെന്നൈയ്‌ക്കടുത്തുള്ള പ്ലാന്റിലാവും ഭാരത് ബെന്‍സ് ബസ്സുകളുടെ നിര്‍മ്മാണം. ട്രക്ക് നിര്‍മ്മാണ ശാലയ്‌ക്ക് അടുത്തു തന്നെ ബസ്സുകള്‍ക്ക് വേണ്ടിയുള്ള പ്ലാന്റ് സ്ഥാപിക്കും. 435 കോടി ഇതിനുവേണ്ടി മുതല്‍മുടക്കും. 27.9 ഏക്കറിലാണ് ട്രക്ക് നിര്‍മ്മാണശാല. 2015 ഓടെ ബസ് നിര്‍മ്മാണം തുടങ്ങും. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 1500 ബസ്സുകളആവും നിര്‍മ്മിക്കുക. പ്ലാന്റിന്റെ ശേഷി പിന്നീട് 4000 യൂണിറ്റുകളായി ഉയര്‍ത്തും.
https://www.facebook.com/Malayalivartha