പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത്
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുന്നതു സൃഷ്ടിക്കുന്നത് വല്ലാത്തൊരു പ്രതിസന്ധിയാണ്. ഭയവും അന്ധാളിപ്പും മാറ്റിവച്ച് ഉചിതമായ നിലപാടെടുക്കുകയാണ് ഇത്തരം അവസരങ്ങളില്‍ ചെയ്യേണ്ടത്. ഇന്ത്യയിലാണെങ്കില്‍ ഉടന്‍ തന്നെ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി കാണിച്ചു പരാതി നല്‍കുക. ഇവിടെ നിന്ന് എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിക്കുന്നതോടെ പാസ്‌പോര്‍ട്ട് കളഞ്ഞുപോയതിന് നിയമസാധുത ലഭിക്കും. ഇതിനു ശേഷം വേണം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍.
വിദേശത്തുവച്ചാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്നതെങ്കില്‍ വേണ്ടപ്പെട്ട രേഖകളുമായി ആ രാജ്യത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തി പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ താമസിക്കരുത്. പിന്നീട് തൊട്ടടുത്ത എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. രണ്ടാഴ്ചയ്ക്കകം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതുപയോഗിച്ച് അടിയന്തര യാത്രകള്‍ ചെയ്യാം. കളഞ്ഞുപോയ പാസ്‌പോര്‍ട്ടിലെ എല്ലാ വിവരങ്ങളും എംബസിയില്‍ നല്‍കണം. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒരു നിശ്ചിത തുകയും എംബസിയില്‍ അടയ്‌ക്കേണ്ടതാണ്.
മറ്റൊരു രാജ്യത്തുവച്ചാണു പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്നതെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനൊപ്പം ആ രാജ്യത്തു നിന്നുള്ള എക്‌സിറ്റ് വീസയ്ക്കുള്ള അപേക്ഷയും നല്‍കണം.
പാസ്‌പോര്‍ട്ട് നമ്പര്‍, പാസ്‌പോര്‍ട്ട് അനുവദിച്ച തീയതി തുടങ്ങി പഴയ പാസ്‌പോര്‍ട്ടിെല മുഴുവന്‍ വിവരങ്ങളും പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ആവശ്യമാണ്. അതുകൊണ്ട് പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ തന്നെ ഒരു പകര്‍പ്പ് എടുത്തു വയ്‌ക്കേണ്ടതാണ്.
ചിലപ്പോള്‍ അടിയന്തരമായി യാത്രയ്ക്ക് ഒരുങ്ങുമ്പോഴാകും പാസ്‌പോര്‍ട്ട് നഷ്ടമായ വിവരം അറിയുക. ഇത്തരം സാഹചര്യങ്ങളില്‍ പരിഭ്രമിച്ചിട്ടു കാര്യമില്ല. യാത്രാസമയം പുനഃക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി വിമാനക്കമ്പനിയുമായി ബന്ധപ്പെടുക. തുടര്‍ന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സമയത്തോട് അനുബന്ധിച്ച് യാത്രസമയം പുനഃക്രമീകരിക്കുക.
സോഷ്യല്‍മീഡിയയെ കൃത്യമായി ഉപയോഗിക്കേണ്ടതും ഇത്തരം സാഹചര്യങ്ങളിലാണ്. പേരും മേല്‍വിലാസവും കാണിച്ച് സോഷ്യല്‍മിഡീയയില്‍ പോസ്റ്റ് ചെയ്യുക. നിങ്ങളുെട പോസ്റ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിയാല്‍ ആര്‍ക്കെങ്കിലും പാസ്‌പോര്‍ട്ട് കളഞ്ഞുകിട്ടിയാല്‍ അതു തിരികെ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കും.
പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടവ
1. നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ 2. ജനനത്തീയതി തെളിയിക്കുന്ന രേഖ 3. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 4. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് എങ്ങനെയെന്നും എവിടെവച്ചെന്നും കാണിക്കുന്ന സത്യവാങ്മൂലം 5. പൊലീസിനു നല്‍കിയ പരാതിയുടെ യഥാര്‍ഥകോപ്പി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha