ജിയോ ഓഫറുകള്‍; ലാഭം ജനത്തിന്, നഷ്ട്ടം മറ്റുകമ്പനികള്‍ക്ക്
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ ലയനത്തിനൊരുങ്ങുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഓഫറുകള്‍ക്ക് മുന്നില്‍ നിലനില്‍പ്പിനായി രാജ്യത്തെ കമ്പനികള്‍ ലയനചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജിയോ, ഐഡിയ, മറ്റു നാലു കമ്പനികള്‍ എന്നിവയിലേതെങ്കിലുമായി ലയിക്കാനാകും വോഡഫോണ്‍ ശ്രമിക്കുന്നത്. ജിയോയും ഐഡിയയും തമ്മില്‍ ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരുകമ്പനികളും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. റിലയന്‍സിന്റെ വലിയ പ്രഖ്യാപനങ്ങളും വലിയ നിക്ഷേപവും മറ്റു കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടിയായിരുന്നു.
ഈ വര്‍ഷം രാജ്യത്തെ ചെറിയ ടെലികോം കമ്പനികള്‍ വലിയ കമ്പനികളില്‍ ലയിക്കാനിടയുണ്ടെന്ന് നേരത്തെ വിദഗ്ധാഭിപ്രായമുണ്ടായിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെലും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ നടന്നുവരികയാണ്. മേഖലയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ നാലു കമ്പനികള്‍ മാത്രമേ ഈ രംഗത്ത് വരുംകാലത്ത് നിലനില്‍ക്കൂ എന്ന സൂചന തരുന്നുണ്ട്.
എന്നാല്‍, വോഡഫോണിനെ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള കമ്പനികള്‍ ഇല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയാണ് വോഡഫോണ്‍. ടെലികോം രംഗത്ത് നിലനില്‍പ്പിനായി പുതിയ സ്‌കീമുകള്‍ ഉപയോക്താക്കള്‍ക്കായി വച്ചുനീട്ടിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മാതൃക കമ്പനി 47,000 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇതില്‍ ഏറിയ പങ്കും കടംവീട്ടാനാണ് ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha