അജ്ഞാത നമ്പറില്‍ നിന്നും കോളുകള്‍ വന്നാല്‍ അത് എവിടെ നിന്നാണെന്ന് അറിയാന്‍
മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം ദൈനംദിനം കൂടിക്കൂടി വരുകയാണ്. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ പ്രകാരം നാല് ബില്ല്യന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ ഉണ്ട്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനാല്‍ അനാവശ്യമായ കോളുകളുടേയും മെസേജുകളുടേയും എണ്ണവും വര്‍ദ്ധിച്ചു വരുകയാണ്. അജ്ഞാത നമ്പറില്‍ നിന്നും കോളുകള്‍ വന്നാല്‍ അത് എവിടെ നിന്നാണെന്ന് അറിയാനുളള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഉണ്ട്.
ഇന്ത്യയിലെ ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ വിവരങ്ങള്‍ നിങ്ങള്‍ കണ്ടു പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 'മൊബൈല്‍ നമ്പര്‍ ട്രയിസര്‍ ആപ്പ്' (Mobile number tracer app) ഉപയോഗിക്കുക. ഈ സേവനം ഉപയോഗിക്കുന്നതു വളരെ എളുപ്പമാണ്. വെറും ടെക്സ്റ്റ് ബോക്സില്‍ 10 അക്ക നമ്പര്‍ നല്‍കുക തല്‍ക്ഷണം തന്നെ നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്നതാണ്.
എന്നാല്‍ ആ മൊബൈല്‍ എവിടെ സ്ഥിതി ചെയ്യുന്നു എന്നറിയാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സാധിക്കും. അതായത്, Trace the mobile number on google map. ഈ ആപ്പും വളരെ എളുപ്പമാണ്. ഇവിടെ നിങ്ങളുടെ പത്ത് അക്കമുളള മൊബൈല്‍ നമ്പര്‍ നല്‍കുക. അതിനു ശേഷം ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിശദാംശങ്ങള്‍ എല്ലാം തന്നെ തല്‍ക്ഷണം ലഭിക്കുന്നതാണ്. അതിനു ശേഷം Click here to trace the mobile on map to trace എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുകളില്‍ പറഞ്ഞ രണ്ട് ആപ്സുകളും ഉപയോഗിച്ച് ഇന്ത്യയിലെ ഏതു മൊബൈല്‍ നമ്പറും കണ്ടു പിടിക്കാം. എന്നാല്‍ ലോകത്തിലെ ഏതു മൊബൈല്‍ നമ്പറും കണ്ടു പിടിക്കണം എങ്കില്‍ ഈ ഡാറ്റ ബെയിസ് ഉപയോഗിക്കാം. ഇതു ഉപയോഗിച്ച് നിങ്ങള്‍ക്ക് അന്താരാഷ്ട്ര മൊബല്‍ നമ്പര്‍ വിവരങ്ങള്‍ വരെ ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha