കാബേജ്, കോളിഫ്‌ളവര്‍ വിത്തുതൈകള്‍ നടാം
ശീതകാല പച്ചക്കറി വിളയായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവ ഈ സമയത്ത് നട്ടാല്‍ കേരളത്തില്‍ എവിടെയും വിജയകരമായി വിളവെടുക്കാനാവും. ഇതിന്റെ തൈകള്‍ സ്വന്തമായി ഉത്‌പാദിപ്പിക്കാനും കഴിയും. നല്ല ഇനം വിത്തുകള്‍ ഇന്ന് സുലഭമാണ്. ഇപ്പോള്‍ വിത്തിട്ട് തൈകളാക്കാനുളള പ്രാഥമിക നടപടികള്‍ ആരംഭിക്കണം എങ്കിലേ യഥാര്‍ഥ തണുപ്പുകാലമാകുമ്പോളേക്കും കൃഷിയാരംഭിക്കാനാവു.
നല്ലവണ്ണം കമ്പോസ്റ്റായ ചകിരിച്ചോര്‍ ലഭ്യമാണെങ്കില്‍ അതുപയോഗിച്ച് തൈകള്‍ തയ്യാറാക്കാം. അല്ലെങ്കില്‍ മണലും ചാണകപ്പൊടിയും മേല്‍മണ്ണും കലര്‍ന്ന മിശ്രിതം ഉപയോഗിക്കാം. മണ്ണിര കമ്പോസ്റ്റുപോലുളള വളങ്ങളും ഉപയോഗിക്കാവുന്നതാണ്. സീഡിലിങ് ട്രേകളിലോ, കപ്പുകളിലോ, പോളിത്തീല്‍ കവറുകളിലോ മിശ്രിതം നിറച്ചശേഷം വിത്തുകള്‍ നടാം. കോപ്പര്‍ ഓക്‌സി ക്ലോറൈഡ് വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും കുമിള്‍ നാശിനി നാല്‌പത് ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി മിശ്രിതത്തില്‍ ഒഴിച്ചുകൊടുക്കണം. ഇതിനുശേഷം 10 ദിവസം കഴിഞ്ഞ് വിത്തിടാം. ഭാഗികമായി തണല്‍ ലഭിക്കത്തക്കവിധം മഴയേല്‍ക്കാത്ത സ്ഥലത്ത് ഇവ സൂക്ഷിക്കണം.
https://www.facebook.com/Malayalivartha