കര്ഷകന് മൂന്നേക്കറിലുള്ള സ്വന്തം വഴുതനക്കൃഷി നശിപ്പിച്ചു, സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഹോര്‍ട്ടികോര്‍പ് അധികൃതര്‍ ഇടപെട്ടു
ചിറ്റൂര്‍ എരുത്തേമ്പതി ആര്‍വിപി പുതൂരിലെ പച്ചക്കറിക്കര്‍ഷകനും പഞ്ചായത്തംഗവുമായ ആര്‍.സി. സമ്പത്ത് കുമാര്‍ തന്റെ മൂന്നേക്കറിലെ വഴുതന കൃഷി, വില കിട്ടാതെ വന്നതോടെ നശിപ്പിച്ചു.
ഏക്കറിന് ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് കൃഷിയിറക്കിയത്. ആഴ്ചയില്‍ 2 തവണയായി 3 ടണ്ണിലധികം വഴുതനയാണു ലഭിക്കുന്നത്. വിപണിയിലെത്തിച്ചപ്പോള്‍ 25 കിലോയുടെ ഒരു ചാക്ക് വഴുതനയ്ക്കു പറഞ്ഞത് 150 രൂപ. അതായത് കിലോയ്ക്ക് 6 രൂപ മാത്രം. ഇവിടെ ചില്ലറ വില്‍പനവില 25 രൂപയും പാലക്കാട് നഗരത്തില്‍ ചില്ലറവിപണിയില്‍ 35 രൂപയും ഉള്ളപ്പോഴാണു കര്‍ഷകനു തുച്ഛവില. കൂലിയും വണ്ടിവാടകയും കമ്മിഷനും കഴിച്ചാല്‍ നഷ്ടമാണു ഫലം. കിലോയ്ക്ക് 15 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതിരിക്കൂ.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഹോര്‍ട്ടികോര്‍പ് അധികൃതര്‍ ഇടപെട്ടെങ്കിലും കൃഷിയിടത്തിലെ തുള്ളിനന പൈപ്പുകള്‍ മാറ്റിയതിനാല്‍ കൃഷി തുടരുന്നില്ലെന്നു സമ്പത്ത് അറിയിച്ചു.
എന്നാല്‍, പച്ചക്കറി വില്‍ക്കാനാവാത്ത സ്ഥിതിയുണ്ടായാല്‍ ഹോര്‍ട്ടികോര്‍പ് എടുക്കാമെന്നു കര്‍ഷകരെ അറിയിച്ചിരുന്നതാണെന്നും വഴുതന വില്‍ക്കാനാവാത്ത വിവരം ആരും അറിയിച്ചില്ലെന്നും ജില്ലാ മാനേജര്‍ എസ്. അനസ് പറഞ്ഞു.
കാര്‍ഷിക കേരളം സ്മാര്‍ട്ടാകണമെങ്കില്‍ കര്‍ഷകന് അധ്വാനത്തിന്റെ ഫലം കിട്ടണം. വിപണനത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും കേരള ബ്രാന്‍ഡ് എന്ന മൂല്യവര്‍ധനയ്ക്കു കര്‍ഷകരുടെ കമ്പനിയും അതിനു സഹായകമാകുന്ന ആശയങ്ങളാണ്.
https://www.facebook.com/Malayalivartha