വിലയിടിവിനു പിന്നാലെ വേനല്‍ കടുത്ത് കരിമ്പ് കരിഞ്ഞുണങ്ങുന്നു
ഇടുക്കി ജില്ലയില്‍ വിലയിടിവിനു പിന്നാലെ വേനല്‍ കടുത്ത് കരിമ്പ് കരിഞ്ഞുണങ്ങുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നു. വേനല്‍കടുത്ത് ജലക്ഷാമം രൂക്ഷമായതോടെ കരിമ്പ് കൃഷിക്ക് ആവശ്യമായ ജലസേചനം ലഭ്യമാക്കാന്‍ സാധിക്കാതെ വന്നു. ഇതാണ് കരിഞ്ഞുങ്ങുന്നതിനും നീര് വറ്റി ഉല്‍പാദനം കുറയുന്നതിനും കാരണമായിരിക്കുന്നത്.
ഏക്കര്‍ കണക്കിന് കരിമ്പ് കൃഷിയാണ് കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളില്‍ വേനലില്‍ നശിച്ചത്. സാധാരണയായി ഈ മാസങ്ങളില്‍ പ്രദേശത്ത് ധാരാളം മഴ ലഭിക്കാറുള്ളതാണ്. ഇതു പ്രതീക്ഷിച്ച് വ്യാപകമായി കൃഷിയിറക്കിയ കര്‍ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മറയൂര്‍ ടൗണിന് സമീപ പ്രദേശങ്ങളിലെ കരിമ്പ് കൃഷികളാണ് വരള്‍ച്ച മൂലം വ്യാപകമായി കരഞ്ഞുണങ്ങിയിരിക്കുന്നത്.
കഴിഞ്ഞ വേനലില്‍ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലുമായി അഞ്ഞൂറ് ഏക്കറോളം പ്രദേശത്തെ കരിമ്പ് കൃഷി കരിഞ്ഞ് നശിച്ചിരുന്നു. നിലവില്‍ 60 കിലോ അടങ്ങുന്ന ശര്‍ക്കര ചാക്കിന് 3000 രൂപയാണ് വില. ചില്ലറ വില്‍പനയില്‍ കിലോയ്ക്ക് 52 രുപയാണ് വില.
https://www.facebook.com/Malayalivartha