കാസര്‍കോട് ജില്ല മൈക്രോ റിങ് ചെക്ക് ഡാമുകളിലൂടെ ജലസമൃദ്ധിയിലേക്ക്
കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി.രാജ്‌മോഹന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തോടെ കലക്ടര്‍ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മൈക്രോ റിങ് ചെക്ക് ഡാമിലൂടെ ജല സമൃദ്ധിയിലേക്ക് ജില്ല. കാസര്‍കോട് വികസന പാക്കേജ്, എന്‍ആര്‍ഇജി പദ്ധതികളില്‍ ജില്ലയില്‍ 3000 റിങ് ചെക്ക് ഡാം നിര്‍മിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം പദ്ധതിയിട്ട 600 ല്‍ 254 എണ്ണത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തില്‍ ആണ്. കിണര്‍ റിങ് മാതൃക സിംഗിള്‍, ഡബിള്‍ സിമന്റ് പൈപ്പും ഇതിനു ഇരുമ്പു ഷട്ടറും ഉപയോഗിച്ചാണ് വെള്ളം തടഞ്ഞു നിര്‍ത്തുകയും ആവശ്യത്തിനു തുറന്നു വിടുകയും ചെയ്യുന്ന രീതിയില്‍ ചെക്ക് ഡാം നിര്‍മാണം
കര്‍ണാടകയിലെ വിട്ടലിലുള്ള കര്‍ഷകനായ മഹാബലേശ്വര ഭട്ട് നിര്‍മിച്ച മൈക്രോ ചെക്ക് ഡാം, പരിസ്ഥിതി ജല സംരക്ഷക പ്രചാരകന്‍ ശ്രീ പദ്രെയുടെ സഹായത്തോടെ പരിശോധിച്ചു വിലയിരുത്തിയ ശേഷം ആണ് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി.രാജ്‌മോഹന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തോടെ ഈ മാതൃക ജില്ലയില്‍ കലക്ടര്‍ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്.
ഈ പദ്ധതി സംസ്ഥാനത്ത് ആദ്യമായാണ്. ഇത്തരം തടയണ എല്ലാ ചെറു ജലാശയങ്ങളെയും ബന്ധപ്പെടുത്തി ഏറ്റവും കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയം കൊണ്ടു നിര്‍മിക്കാന്‍ കഴിയുന്നതാണ്. അതത് സ്ഥലങ്ങളിലും പരിസരങ്ങളിലെ കിണറുകളില്‍ ജല നിരപ്പ് ഉയര്‍ത്താനും വേനലില്‍ ലോറികളിലെ വെള്ളം ആശ്രയിക്കാതെ ജല സംരക്ഷണ വിതരണ മേഖലയില്‍ സ്വയം പര്യാപതത നേടാനും സഹായിക്കും ഇത്തരം മൈക്രോ റിങ് ചെക്ക് ഡാം എന്നു ശ്രീപദ്രെ പറയുന്നു. സംസ്ഥാനത്ത് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിപ്പിക്കാനുള്ള ശ്രമത്തില്‍ ആണ് അധികൃതര്‍. ജില്ലയില്‍ അന്‍പതോളം ചെക്ക് ഡാമുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കാസര്‍കോട് ജില്ലയില്‍ നടപ്പാക്കുന്ന ഈ പദ്ധതി കര്‍ണാടകയില്‍ ഉഡുപ്പി ജില്ലയില്‍ വ്യാപിപ്പിക്കാന്‍ സഹായം തേടിയിട്ടുണ്ട്.
12 വര്‍ഷം മുന്‍പ് ദക്ഷിണ കര്‍ണാടകയിലെ വിട്ടല്‍ കൊടപ്പടവു സ്വദേശിയായ കര്‍ഷകന്‍ മഹാബലേശ്വര ഭട്ട് സ്വന്തം തോടിനു നിര്‍മിച്ചു പ്രചാരത്തില്‍ വന്നതാണ് ഈ മാതൃക . പാലം നിര്‍മിക്കാന്‍ പല തവണ പഞ്ചായത്തിനെയും അധികൃതരെയും സമീപിച്ചു. ഒന്നര ലക്ഷം രൂപ ആണ് അന്നു എന്‍ജിനീയര്‍മാര്‍ ചെലവ് കണക്കാക്കിയത്. സഹായം കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി ഈ സാങ്കേതിക വിദ്യ കണ്ടെത്തുകയായിരുന്നു ഭട്ട്.
സിംഗിള്‍ പൈപ്പ്-ചെക്ക് ഡാമിനു 12 അടി വീതി, 10 അടി ഉയരത്തില്‍ ആയിരുന്നു നിര്‍മിതി.10 അടി ഉയരത്തില്‍ 8 അടി റിങ്ങും 2 അടി മണ്ണും മാത്രമായിരുന്നു. ഷട്ടര്‍ ആയി സ്ഥാപിച്ചത് 16 ഗേജിന്റെ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഷീറ്റ്. ആകെ ചെലവായത് 40000 രൂപ. ചെറുകിട തോടുകള്‍ക്കു മാത്രമായാണ് ഈ പദ്ധതി. തോടിനു മുകളിലൂടെ ട്രാക്ടര്‍ വേ കൂടി ആകും ഇത്. ചില ഇടങ്ങളില്‍ ഓട്ടോറിക്ഷ, പോലുള്ള ചെറു വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ ഉതകുന്ന വിധത്തിലാകും ഈ തടയണയുടെ നിര്‍മിതി.
https://www.facebook.com/Malayalivartha