കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....
അണ്ണാൻ അടക്കമുള്ള ജീവികളിൽ നിന്നും പഴങ്ങളെ സംരക്ഷിക്കുന്നതിന് മരത്തിൽ വലവിരിക്കുന്ന സമ്പ്രദായം ഇന്ന് വ്യാപകമാണ്. പെയ്തിറങ്ങിയ മാമ്പഴക്കാലം നഗരഗ്രാമ വ്യത്യാസമില്ലാതെ കർഷകർക്ക് വരുമാനത്തിന്റേതായി. റമ്പൂട്ടാന്റെ വിൽപ്പനയിലൂടെ, ഇതിലുമേറെ നേട്ടം പ്രതീക്ഷിക്കുന്നുണ്ട് പരിയാരത്തുകാർ. റമ്പൂട്ടാൻ കൃഷിയിൽ സംസ്ഥാനത്ത് മുൻനിരയിലാണ് കർഷക ഭൂമിയായ പരിയാരം. റമ്പൂട്ടാൻ മരം ഒന്നെങ്കിലും ഇല്ലാത്ത വീട് പരിയാരത്തില്ല.
വഴിയോരക്കച്ചവടം ഹിറ്റ്
കൊവിഡ് പ്രതിസന്ധിയെ മറികടക്കാനായിരുന്നു, പരിയാരത്തുകാർ വഴിയോരത്തെ റംപൂട്ടാൻ കച്ചവടത്തിന് മുതിർന്നത്. ചുവന്നു തുടുത്ത പഴങ്ങൾ മരത്തിൽ നിന്നും പറിച്ചെടുത്തയുടനെ വീടുകളുടെ മുന്നിൽ കെട്ടിത്തൂക്കിയപ്പോൾ ഇവയെല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. വാടാത്ത പഴങ്ങൾ വാങ്ങാൻ അതിരപ്പിള്ളിയിലേക്കുള്ള വിനോദസഞ്ചാരികളുടെ തിരക്കായി. മനോഹരമായി അലങ്കരിച്ച പന്തലിൽ റംപൂട്ടാന്റെ കൂടെ മറ്റ് ഫലങ്ങളും വിറ്റഴിഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കിയ പരീക്ഷണത്തിൽ കർഷകരുടെ കീശയും നിറഞ്ഞു.
വഴിയോരത്ത് വിളയും ലാഭം
ഇടനിലക്കാരെ ഒഴിവാക്കി കച്ചവടം
നേരിട്ട് മുഴുവൻ പണവും കർഷകർക്ക്
വിനോദസഞ്ചാര കാലമായതിനാൽ നല്ല വിൽപ്പന
വാടാത്ത പഴങ്ങളായതിനാൽ ഉപഭോക്താക്കൾക്കും പ്രിയം
പരിയാരത്തെ റമ്പൂട്ടാൻ കൃഷി
50 വലിയ തോട്ടങ്ങൾ : വിളവ് 20-30 ടൺ
100 ചെറുകിട തോട്ടങ്ങൾ: വിളവ് 25 ടൺ
വലിയ തോട്ടങ്ങളിലെ വിളവ് : ഇതരസംസ്ഥാനങ്ങളിലേക്ക്
ചെറുകിട തോട്ടങ്ങളിലേത് : അയൽ ജില്ലകളിലേക്ക്
വിളവെടുപ്പ്
മേയ് അവസാനം മുതൽ ജൂലായ് അവസാനം വരെ
പ്രതീക്ഷിത വില 200-250 കിലോ
ഇടനിലക്കാരില്ലാത്തതിനാൽ വഴിയോര വിൽപ്പന ലാഭമാണ്. ഇക്കുറിയും വിനോദ സഞ്ചാരികൾക്കായി റമ്പൂട്ടാൻ വിൽക്കും.
മുണ്ടൻമാണി ജോൺസൻ
വേളൂക്കര (കർഷകർ)
അപ്ഡേറ്റായിരിക്കാം ദിവസവും
https://www.facebook.com/Malayalivartha