വായു ശുദ്ധീകരണം നടത്തുന്ന സസ്യങ്ങള്‍
വിവിധ തരത്തിലുള്ള വിഷമയപദാര്‍ത്ഥങ്ങളാല്‍ മലീമസമാണ് നമുക്കു ചുറ്റുമുള്ള അന്തരീക്ഷം. ഓരോ വീടിനുള്‍വശത്തും വളരെയധികം വിഷലിപ്‌തവായു അടങ്ങിയുട്ടുണ്ട്. വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിക്കുന്ന പശകളിലെ ഒരു പ്രമുഖ ഘടകമായ ഫോര്‍മാല്‍ഡിഹൈഡ് എന്ന ഓര്‍ഗാനിക് സംയുക്തം മനുഷ്യര്‍ക്ക് ദോഷം ചെയ്യുന്ന വിഷപദാര്‍ത്ഥം കൂടിയാണ്. ഉയര്‍ന്ന അളവില്‍ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരമായി അനുഭവിച്ചാല്‍ കാന്‍സര്‍, ആസ്‌ത്മ, അലര്‍ജി എന്നിവയ്‌ക്കു കാരണമാകും എന്നു തെളിഞ്ഞിട്ടുണ്ട്. ഗ്യാസ് സ്റ്റൗ, കാര്‍പറ്റ്, ഫ്‌ളോറിംഗ്, ഫര്‍ണിച്ചറുകള്‍, അപ്‌ഹോള്‍സ്റ്ററി എന്നിവയുടെ എല്ലാം നിര്‍മ്മാണത്തിന് ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കുന്നുണ്ട് എന്നതിനാല്‍ വീടിനുള്ളില്‍ ഇതിന്റം സാന്നിദ്ധ്യം ഉണ്ടായിരിക്കും എന്നത് നിസ്‌തര്‍ക്കമാണ്. 1989-ല്‍ നാസായിലെ ശാസ്‌ത്രകാരന്മാര്‍ ചില ഗൃഹാലങ്കാര സസ്യങ്ങള്‍ക്ക് ഫോര്‍മാല്‍ഡിഹൈഡിനെ നീക്കം ചെയ്യാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിച്ചുണ്ട്. അവയെക്കുറിച്ചു വിശദമായി ചുവടെ ചേര്‍ക്കുന്നു.
1. ബോസ്റ്റണ്‍ ഫേണ്‍:
മറ്റേതൊരു ചെടിയേക്കാളും, ഫോര്‍മാല്‍ഡിഹൈഡിനെ നീക്കം ചെയ്യാന്‍ കഴിവുള്ളത് ബോസ്റ്റണ്‍ ഫോണിനാണ്. വീടിനുള്ളിലെ വായുവിനെ മലീമസമാക്കുന്ന മറ്റു മാലിന്യങ്ങളായ ബെന്‍സീന്‍, സൈലീന്‍( വീടിനോടു ചേര്‍ന്നു ഗാരേജ് ഉണ്ടെങ്കില്‍ ഈ വാതകങ്ങള്‍ വീടിനുള്ളില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്) എന്നിവയേയും നീക്കം ചെയ്യാന്‍ ബോസ്റ്റണ്‍ ഫേണിനു കഴിവുണ്ട്. ഇവയ്‌ക്കൊക്കെ പ്രതിദിനപരിചരണവും ശുശ്രൂഷയും ആവശ്യമുണ്ട് എന്നതു മാത്രമാണ് ഇതു വളര്‍ത്തുന്നതിലെ ഏക ബുദ്ധിമുട്ട്. നിങ്ങളുടെ വീടിനുള്ളിലെ ഈര്‍പ്പനിലയ്‌ക്കനുസൃതമായി ഇവയുടെ ഇലകളെ ദിവസവും നനച്ചു കൊടുക്കണം. ബോസ്റ്റണ്‍ ഫേണ്‌നേക്കാള്‍ ഇലയ്‌ക്ക് വലിപ്പം കൂടുതലുള്ള കിംബര്‍സിക്വീനും ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ ഉപയോഗപ്രദമാണ്. നിങ്ങളുടെ വീടിന്റെ ഉള്‍വശം വരണ്ടതാണെങ്കില്‍ അതിനനുയോജ്യം കിംബര്‍ലി ക്വീനാണ്. കാരണം ഇതിന്റെ ഇലകളില്‍ നിന്നും ജലാംശം പുറത്തു വരുന്നതിന്റെ റേറ്റ് വളരെ ഉയര്‍ന്നതാണ്. ശാസ്‌ത്രകാരന്‍മാര്‍ പരീക്ഷിച്ച ചെടികളില്‍, അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിപ്പിക്കാനുതകുന്ന ഏറ്റവും നല്ല സസ്യങ്ങളില്‍ ഒന്നാണിതെന്നാണ് അവരുടെ അഭിപ്രായം.
2. പാം മരങ്ങള്‍
കെട്ടിടങ്ങള്‍ക്കുള്ളിലെ വായു മലിനീകരണത്തെ കുറയ്‌ക്കുവാന്‍ വളരെയേറം അനുയോജ്യമായ ഒന്നാണ് പാം മരങ്ങള്‍. ഇവയ്‌ക്ക് വലിയ ശ്രദ്ധയും പരിചരണവും ഒന്നും ആവശ്യമില്ല എന്നത് ഇതിനെ ഗൃഹാലങ്കാരസസ്യമായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഇവയില്‍തന്നെ ഫോര്‍മാല്‍ഡിഹൈഡിനെ നീക്കം ചെയ്യാന്‍ ഏറ്റവും അനുയോജ്യം ഡ്വാര്‍ഫ് ഡേറ്റ് പാം ആണ്. ബാംബൂപാം, അരെക്കാപാം, ലേഡീപാം, അല്ലെങ്കില്‍ പാര്‍ലര്‍ പാം എന്നിവയും ശുദ്ധവായു നല്‍കുന്നതില്‍ മുന്നിലാണ്. പാം മരങ്ങള്‍ അധികം ചൂടില്ലാത്ത ചുറ്റുപാടിലാണ് നന്നായ് വളരുന്നത്. എന്നതിനാല്‍ പാം മരങ്ങള്‍ ഗൃഹാന്തര്‍ഭാഗത്ത് വളര്‍ത്തുമ്പോള്‍ വീടിനുള്ളിലെ ഊഷ്‌മാവ് ക്രമീകരിച്ചു നിര്‍ത്താന്‍ നിങ്ങള്‍ ശ്രദ്ധിക്കുമെന്നതിനാല്‍ വീടിനുള്‍വശത്ത് സുഖദമായ താപനില ആയിരിക്കും.
3. റബര്‍ചെടിയും ജാനറ്റ് ക്രെയ്‌ഗും
റബര്‍ചെടിയും ജാനറ്റ് ക്രെയ്‌ഗ് എന്ന ഡ്രസീനയ്‌ക്കും വളരെ കുറച്ചു സൂര്യപ്രകാശം മാത്രമേ ആവശ്യമുള്ളൂ എന്നതിനാല്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ വളര്‍ത്തുവാന്‍ വളരെ അനുയോജ്യമായവയാണ്. കുറച്ചു സാവധാനത്തിലെ ഇവ വളരുകയുള്ളൂവെങ്കിലും ഇവയ്‌ക്ക് കുറഞ്ഞ സൂര്യപ്രകാശത്തിന്റെ ആവശ്യമേ ഉള്ളൂ എന്നതിനാല്‍, ഓഫീസുകളുടെ ഉള്‍വശത്ത് വളര്‍ത്തുവാന്‍ ഇത് കൂടുതല്‍ നല്ലതാണ്. ഓഫീസ് ഫര്‍ണിച്ചറുകള്‍ അധികവും പാര്‍ട്ടിക്കിള്‍ബോര്‍ഡ്-ഉം പശയും ഉപയോഗിച്ച് നിര്‍മ്മിക്കുന്നതായതിനാല്‍ ഓഫീസുകള്‍ക്കുള്ളില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ കഴിവുള്ള വൃക്ഷങ്ങളുടെ ലിസ്റ്റില്‍ മുന്‍നിരയിലുള്ളതാണ് റബര്‍മരവുംസ ജാനറ്റ് ക്രെയ്‌ഗും. അലങ്കാര സസ്യം എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ജാനറ്റ് ക്രെയ്‌ഗ് നേക്കാള്‍ റബര്‍ ചെടികള്‍ക്കാണു ഭംഗി കൂടുതലുള്ളത്.
4. ഇംഗ്ലീഷ് ഐവി
വീടിനു പുറത്തു വളരുമ്പോള്‍ പടര്‍ന്നു വളര്‍ന്ന് ധാരാളം സ്ഥലം അപഹരിക്കുന്ന ഒരു ചെടിയാണ് ഇംഗ്ലീഷ് ഐവി. എന്നാല്‍ വീടിനുള്ളിലെ ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ അത്യുത്തമമായ മറ്റൊരു സസ്യമാണിത്. പടര്‍ന്നു വളരുന്ന സസ്യത്തിന്റെ ഈ സ്വഭാവം മൂലം ഇതിനെ ടോപ്പിയറിയാക്കാന്‍(മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ ആകൃതിയില്‍ സസ്യങ്ങളെ വെട്ടി ഒതുക്കുന്നത്) അനുയോജ്യമാണിത്. ഇംഗ്ലീഷ് ഐവിയ്‌ക്ക് സൂര്യപ്രകാശം തണലും ഇടകലര്‍ന്ന സാഹചര്യമാണ് ഇതിനു വളരാന്‍ യോജിച്ചത്. അതുകൊണ്ട് വീടിനുള്‍വശത്തു വളര്‍ത്തുവാന്‍ വളരെ അനുയോജ്യമാണിത്. ബേസ്റ്റണ്‍ഫേണിനു ചെയ്യുന്നതുപോലെയുള്ള അതീവ ശ്രദ്ധയും പരിചരണവും ഒന്നും ഇതിന് ആവശ്യമില്ല. എല്ലാ ദിവസവും വെള്ളമൊഴിക്കണമെന്നു പോലുമില്ല.
5. പീസ് ലില്ലി
വീടിനുളളില്‍ അലങ്കാര സസ്യങ്ങളായി ഉപയോഗിക്കുന്നവയില്‍, അകത്തുവച്ചു തന്നെ പൂവിടുന്ന ഇനമാണ് പീസ് ലില്ലി. ചിപ്പിയുടെ ആകൃതിയിലുള്ള ഇതളുകള്‍ അതിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ എന്നിവയെ നീക്കം ചെയ്യാന്‍ പീസ് ലില്ലിയ്‌ക്ക് കഴിവുണ്ട്. വൃത്തിയാക്കാനുപയോഗിക്കുന്ന വസ്‌തുക്കളില്‍ നിന്നും ഉണ്ടാക്കുന്ന ചില വോളട്ടൈല്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ക്കെതിരേയും ഇത് നല്ലൊരുപാധിയാണ്. നേര്‍ത്ത സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യം മാത്രമേ ഇതിനും ആവശ്യമുള്ളൂ. ഇതിന്റെ ഇലകള്‍ ജലം പുറത്തു വിടുന്ന റേറ്റ്( ട്രാന്‍സ്‌പിറേഷന്‍ റേറ്റ്) ഉയര്‍ന്നതാകയാല്‍ ഇതിനു ചുറ്റുമുള്ള അന്തരീക്ഷം കുളിര്‍മ്മയുള്ളതായിരിക്കും. എന്നാല്‍ ഇതിന്റെ ഇലകള്‍ വിഷാംശം ഉള്ളതാണ് എന്നത് ഇതിന്റെ ഒരു ന്യൂനതയാണ്.
6. ഗോള്‍ഡന്‍ പൊതോസ്:
വായുവിലെ മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ കഴിവുള്ള ചെടിയാണിത്.ഫോര്‍മാല്‍ഡിഹൈഡിനെ അകറ്റാന്‍ ഇതിന് കഴിവില്ലെങ്കിലും അതീവ ശ്രദ്ധയും പരിചരണവും ഇതിന് ആവശ്യമില്ല എന്നത് ഇതിന്റെ മേന്മയാണ്. ഗൃഹാലങ്കാര സസ്യങ്ങള്‍ വളര്‍ത്തി മുന്‍പരിചയമില്ലാത്തവര്‍ക്ക് ഈ ചെടി വളര്‍ത്തി അലങ്കാര സസ്യ വളര്‍ത്തലിലേയ്‌ക്ക് ശ്രദ്‌ധയൂന്നാം. കാരണംപരിചരണത്തില്‍ എന്തെങ്കിലും അശ്രദ്ധ വന്നു പോയാലും വലിയ ദോഷമൊന്നും ഇതിന് സംഭവിക്കുകയില്ല. ഗോള്‍ഡന്‍ പൊതോസ്-നെ ഫിലോ ഡെന്‍ഡ്രോണ്‍സ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഫിലോഡെന്‍ഡ്രോണ്‍സും ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ കഴിവുള്ള സസ്യമാണ്.
7. ഫ്‌ളവറിംഗ് എയര്‍ പ്യൂരിഫൈയേഴ്‌സ്
പൂവിടുന്ന ചെടികളാണ് വായു ശുദ്ധീകരണത്തിന് ഏറ്റവും ഉത്തമം. വായുവിലെ ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ ഉതകുന്ന രണ്ടു ചെടികളാണ് ഫ്‌ളോറിസ്റ്റസ് മോം- ഉം ജെര്‍ബെറാ ഡെയ്‌സിലും ടുളിപ്‌സിനും ഇതിനു കഴിവുണ്ട്. എന്നാല്‍ പൂവിടുന്ന സസ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ഇവയ്‌ക്ക് ശ്രദ്ധയോടെ വെളളമൊഴിക്കുകയും, വളമിടുകയും വേണം. ഇവയില്‍ പലതിനും 65 ഡിഗ്രിയില്‍ താഴെ ഊഷ്‌മാവ് മതിയാകും. പൂവിടലിന്റെ സമയം കഴിയുമ്പോള്‍ ചെടിയെ വെട്ടി ഒതുക്കുകയും വേണം. ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ ഉപകരിക്കുന്ന മറ്റൊരു ചെടിയാണ് അസലിയാസ്.
https://www.facebook.com/Malayalivartha