ആരോഗ്യജീവിതത്തിന് ജൈവ പച്ചക്കറി
ജൈവരീതിയില്‍ വിളയിച്ച പഴങ്ങളും പച്ചക്കറികളും ശീലമാക്കുന്നതും ആരോഗ്യജീവിതത്തിനു സഹായകം. വിവിധ നിറങ്ങളിലുളള പഴങ്ങളും പച്ചക്കറികളും ശീലമാക്കണം. ചക്ക, മാങ്ങ, പപ്പായ, വാഴപ്പഴം, ആത്തച്ചക്ക, മുരിങ്ങയില... തുടങ്ങി വീട്ടുവളപ്പില്‍ നിന്നു കിട്ടുന്നവയ്ക്കു മുന്‍ഗണന കൊടുക്കണം. അവയിലുളള ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ആരോഗ്യജീവിതത്തിന് അവശ്യം.
അവ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ജൈവരീതിയില്‍ വിളയിച്ചവയ്ക്കു മുന്‍ഗണന കൊടുക്കണം. വേവിക്കാതെ കഴിക്കാവുന്ന ശുദ്ധമായ പഴങ്ങളും പച്ചക്കറികളും അങ്ങനെതന്നെ കഴിക്കുക. അവ യഥേഷ്ടം ലഭിക്കാന്‍ വീട്ടുവളപ്പിലോ ചട്ടികളില്‍ മണ്ണുനിറച്ചോ പച്ചക്കറിത്തോട്ടം രൂപപ്പെടുത്തണം.
പച്ചക്കറികള്‍ പുറമേ നിന്നു വാങ്ങുന്നവര്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത വെളളത്തിലോ പുളിവെളളത്തിലോ നന്നായി മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചതിനുശേഷം ശുദ്ധജലത്തില്‍ കഴുകിയെടുത്തുവേണം പാചകത്തിന് ഉപയോഗിക്കാന്‍.
https://www.facebook.com/Malayalivartha