അടുക്കള മാലിന്യങ്ങളില്‍ നിന്നും വളം നിര്‍മ്മിക്കുന്നതിന്
തലേ ദിവസത്തെ പച്ചക്കറികളും പഴങ്ങളുടെ തൊലിയും മുട്ടത്തോടുമെല്ലാം ശേഖരിക്കുക. കൃമി-കീടബാധ ഏറ്റിട്ടുള്ള ഫലങ്ങള്‍ ഉപയോഗിക്കരുത്. അത് വളത്തിന്റെ ഗുണനിലവാരം കുറയ്‌ക്കും. ഇവയെല്ലാം ദ്വാരങ്ങളുള്ള ഒരു ജാറില്‍ നിറയ്‌ക്കുക. ഉണങ്ങിയ ഇലകള്‍ ഇതോടൊപ്പം ഇടണം. നനവുള്ള അടുക്കള മാലിന്യങ്ങളില്‍ നിന്നും കൃമി-കീടങ്ങള്‍ ഉണ്ടാകുന്നത് തടയാനാണ് ഇത് ചെയ്യുന്നത്.
കമ്പോസ്റ്റ് ആക്‌സിലറേറ്റര്‍ ആയി പാക്കറ്റില്‍ ലഭിയ്‌ക്കുന്ന മൈക്രോബുകള്‍, ഗോമൂത്രം, അല്ലെങ്കില്‍ ചാണകം എന്നിവയിലേതങ്കിലും ചേര്‍ക്കുക. ഇവയെല്ലാം കൂടി നന്നായി കലര്‍ത്തുക. നാല് ദിവസത്തിലൊരിക്കല്‍ എടുത്ത് ഇവ നന്നായി കുലുക്കി ഇളക്കിച്ചേര്‍ക്കണം. ജാറിന്റെ അടിയിലിരിക്കുന്ന ഭാഗത്തിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാന്‍ വേണ്ടിയാണിപ്രകാരം ചെയ്യേണ്ടത്. ഇപ്രകാരം സുക്ഷിക്കുന്ന മിശ്രിതം 40-45 ദിവസങ്ങള്‍ക്ക് ശേഷം നല്ലൊരു കമ്പോസ്റ്റ് ആയി ഉപയോഗിക്കാം.
https://www.facebook.com/Malayalivartha