ആനക്കൊമ്പന്‍ വെണ്ട ഇവിടെ സമൃദ്ധം
വിത്ത് അന്യമായികൊണ്ടിരിക്കുന്ന ആനക്കൊമ്പന്‍ വെണ്ട വടക്കഞ്ചേരി പടിഞ്ഞാറെകളത്തില്‍ സമൃദ്ധം. വീടിനോടു ചേര്‍ന്നു മൂന്നു സെന്റ് സ്ഥലത്തുനിറയെ വെണ്ടകൃഷിയുടെ പച്ചപ്പാണ്. പഴയകാലം മുതലേ ഈ നാടന്‍ ഇനത്തിന്റെ വിത്തു സൂക്ഷിച്ചുവച്ചാണ് വര്‍ഷത്തില്‍ രണ്ടുമൂന്നു തവണ വെണ്ടകൃഷി ചെയ്യുന്നതെന്ന് കളത്തിലെ രാമകൃഷ്‌ണ സ്വാമിയും ശങ്കരന്‍ സ്വാമിയും പറഞ്ഞു.
ഏഴടിയോളം ഉയരമുണ്ട് ഈയിനം വെണ്ട ചെടികള്‍ക്ക്. ഓരോ ചെനപ്പിലും വെണ്ടക്കായ ഉണ്ടാകും. വെണ്ടക്കായയ്‌ക്ക് ഒരടിയോളം നീളമുണ്ട്. പൂര്‍ണമായും ജൈവ കൃഷിരീതിയിലായതിനാല്‍ കളത്തിലെ പച്ചക്കറി കൃഷിക്കും വന്‍ ഡിമാന്റാണ്. നാടന്‍ പശുവിന്റെ ചാണകവും മൂത്രവുമാണ് വളമായി നല്‌കുന്നത്.കീടങ്ങളെ അകറ്റുന്നതിനും ജൈവ കീടനാശിനികളാണ് ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha