കുപ്പിയിലിറക്കി കൃഷി
വെറുതെ കളയുന്ന കോളക്കുപ്പികളിലാണ് കൃഷിയിറക്കുന്നത്. കുപ്പികള്‍ തലകീഴായി ചേര്‍ത്തുവച്ച് ടെറസില്‍ തൂക്കിയിട്ട് അതിലാണ് സ്‌ട്രോബറി ഉള്‍പ്പടെ പഴങ്ങളും ചെറിയ പച്ചക്കറികളും കൃഷി ചെയ്യുന്നത്. രണ്ടു ലിറ്ററിന്റെ കോളക്കുപ്പികളാണ് ഈ കൃഷിക്ക് അനുയോജ്യം. കുപ്പിയുടെ ഇരുവശത്തും ഒരു തീപ്പെട്ടിക്കൂടിനെക്കാള്‍ കുറച്ചുകൂടി വലുപ്പത്തില ചതുരാകൃതിയില്‍ ദ്വാരമുണ്ടാക്കി, കുപ്പിയുടെ അടിഭാഗത്ത് മുക്കാല്‍ ഇഞ്ച് വട്ടത്തില്‍ ദ്വരമുണ്ടാക്കി മറ്റൊരു കുപ്പിയുടെ കഴുത്ത് കയറ്റിവച്ച് അടപ്പിട്ട് മൂടുന്നു.
ഇത്തരത്തില ആറോ, ഏഴോ കുപ്പികള്‍ തലകീഴായി ഘടിപ്പിച്ച് ടെറസിളോ വീടിന്റെ ഇറയത്തോ തൂക്കിയിടാം. കുപ്പിയുടെ അകത്തി സംസ്‌കരിച്ച ചകിരിച്ചോര്‍ (മണ്ണായാലും മതി) നിറച്ച് സ്‌ട്രോബറി പാകി, വളമായി ചാണകം തന്നെ ധാരാളം. ഇതിനുപുറമേ പുതിന, മല്ലി, പച്ചമുളക് തുടങ്ങിയവയും ഇത്തരത്തില്‍ കൃഷി ചെയ്യാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha