വിത്തുകാണ്‌ഡത്തില്‍ നിന്ന് നടീല്‍ വസ്‌തുക്കള്‍
ഇഞ്ചി, മഞ്ഞള്‍, മരച്ചീനി എന്നിവയുടെ ഗുണമേന്മയുളള നടീല്‍ വസ്‌തുക്കള്‍ ആവശ്യാനുസരണം ലഭ്യമാക്കാനുളള പദ്ധതി കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തി കാര്‍ഷിക ഗവേഷണ ക്രന്ദ്രത്തില്‍ തുടങ്ങി. വിത്തുകാണ്‌ഡത്തില്‍ നിന്ന് കൂടുതള്‍ നടീല്‍ വസ്‌തുക്കള്‍ ഉണ്ടാക്കാനുളള പുതിയ പ്രജനന രീതിയാണ് ഇതിന് അവലംബിക്കുന്നത്. ഇതനുസരിച്ച് നിശ്ചിത അളവ് വിത്തു കാണ്‌ഡത്തില്‍ നിന്ന് പരമ്പരാഗത രീതിയേക്കാള്‍ ആറിരട്ടി കൂടുതള്‍ നടീല്‍ വസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കാനാവും.
മഞ്ഞളിന്റെയും ഇഞ്ചിയുടെയും കാണ്‌ഡം ചെറു കഷ്‌ണങ്ങളാക്കി മുറിച്ച് പ്രത്യേകം മുളപ്പിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. രോഗപ്രതിരോധശേഷിയും സമാന വളര്‍ച്ചയുമുളള തൈകള്‍ ഉണ്ടാക്കാന്‍ ഇതിലൂടെ കഴിയും. പരമ്പരാഗത രീതിയിലൊരു സെന്റ് സ്ഥനത്ത് നടാന്‍ എട്ടുകിലയോളം ഇഞ്ചിയും മഞ്ഞളും വേണ്ടിവരും. എന്നാല്‍ പുതിയ പ്രജനന മാര്‍ഗത്തിലൂടെ ഒന്നരകിലോകൊണ്ട് ഒരു സെന്റ് സ്ഥലം നടാം. കാര്‍ഷിക ഗവേഷണകേന്ദ്രം ഒരടി മരച്ചീനിത്തണ്ടില്‍ നിന്ന് ഏഴ് തൈകളെങ്കിലും ഉണ്ടാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha