കൃഷിയിടങ്ങളിലെ വന്യമൃഗശല്യമകറ്റാന്‍ ഇക്കോഡോണ്‍
മലപ്രദേശങ്ങളില്‍ കര്‍ഷകര്‍ ഉത്‌പാദിപ്പിക്കുന്ന മിക്ക വിളകളും വന്യമൃഗങ്ങള്‍ പ്രത്യേകിച്ച് കാട്ടുപന്നികള്‍, പെരുച്ചാഴി എന്നിവയുടെ ആക്രമണഫലമായി നശിച്ചു പോകാറുണ്ട്. ഇതിനൊരു പരിഹാരമായി ആവണക്കില്‍ നിന്നും തയ്യറാക്കുന്ന ഇക്കോഡോണ്‍ എന്ന വികര്‍ഷിണി( റിപ്പല്ലന്റ്) ഉപയോഗിക്കുന്നു. ഇത് പൂര്‍ണ്ണമായും ജൈവമായതിനാല്‍ പ്രകൃതിക്കും മൃഗങ്ങള്‍ക്കും പ്രശ്‌നമില്ല. മണം കാരണം പന്നികളും എലി തുടങ്ങിയവ വിളകിളില്‍ നിന്നു വിട്ടു നില്‍ക്കും.
പരുത്തിനൂലിലോ. കയറിലോ ഇക്കോഡോണ്‍ ലായനി മുക്കിയിട്ട് കൃഷിയിടങ്ങളില്‍ വലിച്ചു കെട്ടണം. രണ്ട് ലിറ്റര്‍ വെള്ളത്തില്‍ ഇക്കോഡോണ്‍ ലയിപ്പിച്ച് ഒരേക്കര്‍ ഭാഗത്തേക്ക് ഉപയോഗിക്കാം. കൃഷിയിടത്തില്‍ ഒരടി ഉയരത്തിലാണ് കയര്‍ കെട്ടേണ്ടത്.
കൃഷിയിടത്തില്‍ നല്ലതുപോലെ വ്യാപിക്കുന്ന തരത്തില്‍ ഈ ലായനി തളിക്കണം. 50 മില്ലിലിറ്റര്‍ ലായനി 1 ലിറ്റര്‍ ജലത്തില്‍ ചേര്‍ക്കണം. ഇക്കോഡോണിന്റെ ലായനി തരിരൂപം എന്നിവ ലഭ്യമാണ്. ചെടികള്‍ നട്ട ഉടനെ ഇക്കോഡോണ്‍ കൃഷിയിടത്തിന്റെ അതിരില്‍ തളിച്ചാല്‍ ഒരുമാസത്തോളം പന്നിയോ പെരുച്ചാഴിയോ വിളകളെ തൊടില്ല.
https://www.facebook.com/Malayalivartha