അങ്കമാലിയില്‍ ആഗോള കാര്‍ഷിക സംഗമം
സംസ്ഥാന കൃഷി വകുപ്പി്‌ന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ആറുമുതല്‍ എട്ടുവരെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ആഗോള കാര്‍ഷിക സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.പി.മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകമെങ്ങുമുളള ഓര്‍ഗാനിക് വ്യവസായ മേഖലയ്‌ക്ക് ഇന്ത്യന്‍ ഓര്‍ഗാനിക് വിപണിയില്‍ നിക്ഷേപത്തിന് അവസരമൊരുക്കുന്ന ബയോഫാക് ഇന്ത്യ-2014 എന്ന പരിപാടിക്കൊപ്പമാണ് ആഗോള കാര്‍ഷിക സംഗമവും നടത്തുന്നത്. കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സംഗമം ഉദ്‌ഘാടനം ചെയ്യും. കേരളത്തെ ഹൈടെക് കൃഷിയുടെയും കാര്‍ഷിക വ്യവസായത്തിന്റെയും ആസ്ഥാനമാക്കാനുളള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് ആഗോള കാര്‍ഷിക സംഗമം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും സംരംഭകര്‍ക്ക് ജൈവ കാര്‍ഷിക രംഗത്ത് നിക്ഷേപം നടത്താന്‍ സംഗമം വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. സംരംഭങ്ങള്‍ക്ക് പൂര്‍ണമായും സ്വകാര്യ മേഖലയിലോ അതോ പൊതു-സ്വകാര്യ സംരംഭങ്ങളായിട്ടാണോയെന്ന കാര്യം സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും. നിലവില്‍ മറ്റു നിക്ഷേപങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കുന്നതുപോലെ ജൈവ കൃഷിക്കായും സ്ഥലം നല്‍കും.
ഹൈടെക് കൃഷി, കാര്‍ഷിക സംസ്‌കരണം, ഭക്ഷ്യ ചേരുവകള്‍, ഫംഗഷണല്‍ ഫുഡ്, കാര്‍ഷിക ഉപകരണങ്ങള്‍, പ്ലാന്റ് ന്യൂട്രിയന്റുകള്‍, ഇന്‍വെന്റി, വെയര്‍ഹൗസ്, പോസ്റ്റ് ഹാര്‍വെസ്റ്റ് ഇന്‍ഫ്രസ്‌ട്രക്‌ചര്‍, കോള്‍ഡ് ചെയില്‍, ലബോറട്ടറികള്‍, ഫിഷറീസ്, ഡയറി, പ്ലാന്റേഷന്‍ ടൂറിസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ, അന്തര്‌ദേശീയ കമ്പനികള്‍ അവരുടെ ഉല്‍പ്പനങ്ങളും സേവനങ്ങളും സംഗമത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നെതര്‍ലന്‍ഡ്, ന്യൂസിലന്റ്, കൊറിയ, ജര്‍മ്മനി, അമേരിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും വിദേശ ഇന്ത്യക്കാരും സംഗമത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.ബാബു, ഡൊമനിക് പ്രസന്റേഷന്‍ എം.എല്‍.എ, കൃഷി വകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രഘഡെ, ആര്‍.അജിത്‌കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha