പുതിയ ഇനം റമ്പൂട്ടാന്‍
റമ്പൂട്ടാന്‍ എന്ന ഫലവര്‍ഗ്ഗം എല്ലാപേര്‍ക്കും പ്രീയമേറിയതാണ്. ഇപ്പോഴാകട്ടെ മിക്കവാറും എല്ലായിടത്തും ഇത് നട്ടു വളര്‍ത്താറുണ്ട്. ഇപ്പോഴിതാ ബാഗ്ലൂരിലെ ഏസര്‍ഘട്ടയിലുളള ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് കേരളം, തമിഴ്‌നാട്, കര്‍ണാടകം, എന്നിവിടങ്ങള്‍ക്ക് യോജിച്ച രണ്ട് പുതിയയിനം റമ്പൂട്ടാന്‍ പുറത്തിറക്കി.
മധ്യവലിപ്പവും ധാരാളം പാര്‍ശ്വശിഖരങ്ങളുമായി പടര്‍ന്നു വളരുന്ന സ്വഭാവമുളളതാണ് \'അര്‍ക്ക കൂര്‍ഗ് അരുണ\' എന്നയിനം. ഫെബ്രുവരി- മാര്‍ച്ച് എന്നീ മാസത്തിലാണ് ഇവ പൂക്കുന്നത്. കായ്‌കള്‍ സെപ്‌തംബര്‍- ഒക്‌ടോബര്‍ മാസങ്ങളില്‍ പാകമാകും. നല്ല ചുവപ്പുനിറത്തില്‍ പുറന്തോടുളള കായ്‌കള്‍ക്ക് 40 മുതല്‍ 45 ഗ്രം വരെ ഭാരം ഉണ്ട്. മധുരമുളള കാമ്പാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഒരു മരത്തില്‍ നിന്ന് 750 മുത്‌ല 1000 പഴങ്ങള്‍ വരെ വിളവെടുക്കാം. \'അര്‍ക്ക കൂര്‍ഗ് പതിബ്\' ആണ് മറ്റൊരിനം. ഇത് മധ്യവലിപ്പമുളളതും പടര്‍ന്നുവളരുന്ന സ്വഭാവമുളളതുമാണ്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പൂവിടുകയും ഒക്‌ടോബറില്‍ കായ്‌കള്‍ പാകമാവുകയും ചെയ്യും. മഞ്ഞ പുറന്തോടുളള കായ്‌കള്‍ക്ക് 25 മുതല്‍ 30 ഗ്രാം വരെ ഭാരം ഉണ്ട്. ചാറ് കൂടുതലുളള മധുരമുളള കാമ്പാണിതിന്റേത്. 1200 മുതല്‍ 1500 പഴങ്ങള്‍ വരെ ഒരു മരത്തില്‍ നിന്നും വിളവെടുക്കാന്‍ കഴിയും.
https://www.facebook.com/Malayalivartha