ജൈവകൃഷിക്ക് കേരളത്തിലും പ്രിയമേറുന്നു
കേരളത്തിലും ജൈവകൃഷിക്ക് പ്രചാരം വര്‍ധിക്കുന്നു. 2007 ല് 7,000 ഹെക്‌ടര്‍ സ്ഥലത്തായിരുന്നു ജൈവകൃഷിയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് 15,000 ഹെക്‌ടറായി വര്‍ധിച്ചു. ജൈവകൃഷിക്ക് സംസ്ഥാന സര്‍ക്കാരും നബാര്‍ഡും സഹായം നല്‍കുന്നു. വലിയ മുടക്കുമുതലില്ലാതെ തന്നെ ജൈവകൃഷി നടത്തി വിജയം കൊയ്യാന്‍ സാധിക്കും. കോഴിക്കോട് വേങ്ങേരിയിലെ നിറവ് ഉദാഹരണം.അഞ്ചു സെന്റും പത്തു സെന്റും ഭൂമിയുളള സാധാരണക്കാര്‍ക്കും ഇനി ചെയ്യാവുന്നതാണ്.
മട്ടുപ്പാവിലും വീട്ടുമുറ്റത്തുമായി കൃഷി ചെയ്യാം. ദിവസം ഒരു മണിക്കൂര്‍ ഇതിനുവേണ്ടി മാറ്റിവച്ചാല്‍ മതി. വീട്ടിലെ ഭക്ഷാണവശിഷ്‌ടവും, ചാണകം, ഗോമൂത്രം എന്നിവയും ഇതിന് വളമായി ഉപയോഗിക്കാം. വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത പച്ചക്കറികള്‍ കൃഷിചെയ്യുന്നതാവും ലാഭം.
https://www.facebook.com/Malayalivartha