സഞ്ചരിക്കുന്ന കേരരക്ഷാ ആശുപത്രി
കേരസംരക്ഷണം ജീവിതവ്രതമായി എടുത്ത തെങ്ങുകയറ്റത്തൊഴിലാളിയാണ് തൃശ്ശൂര്‍ക്കാരനായ തങ്കച്ചന്‍. ഇയാള്‍ അറിയപ്പെടുന്നത് കേരളീയന്‍ തങ്കച്ചന്‍ എന്നാണ്. വീടിനോ ഓഫീസിന് മുകളിലോ എത്ര ചാഞ്ഞും ചെരിഞ്ഞും നില്‍ക്കുന്ന തെങ്ങുകളാണെലും അവയെ നിവര്‍ത്തി അപകടസാധ്യത ഒഴിവാക്കുന്ന അധ്വാന ശക്തിയാണ് തങ്കച്ചന്റേത്. ചെയിന്‍ ബ്ലോക്ക് ഉപയോഗിച്ച് അപകടം കൂടാതെ തെങ്ങ് നിവര്‍ത്തി കെട്ടിക്കൊടുക്കുകയാണ് തങ്കച്ചന്റെ പ്രധാന ജോലി. എന്നാല്‍ തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ വീട്ടുകാര്‍ നിര്‍ബന്ധച്ചാല്‍ മാത്രം തെങ്ങ് മുറിച്ച് പ്രശ്‌നം പരിഹരിക്കും.
വിത്തുല്‌പാദനം മുതല്‍ വിളവെടുപ്പുവരെ കേരവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും ഏപ്പോള്‍ വേണമെങ്കിലും ആര്‍ക്കും തങ്കച്ചനെ വിളിക്കാവുന്നതാണ്. ഓട്ടോയില്‍ത്തന്നെയാണ് പണി സ്ഥലത്തേയ്‌ക്കുളള യാത്ര. സഞ്ചരിക്കുന്ന തെങ്ങിന്‍ യൂണിവേഴ്‌സിറ്റി എന്നാണ് ഓട്ടോയ്‌ക്ക് പേരിട്ടിരിക്കുന്നത്. തെങ്ങുകയറ്റത്തിനുളള ഉപകരണങ്ങള്‍ മുതല്‍ കരിക്കുവരെയുളള തെങ്ങ് ഉല്‍പന്നങ്ങള്‍ വരെ ഓട്ടോയില്‍ റെഡിയാണ്. തെങ്ങിന്റെ മുകളിലായാല്‍പോലും ആവശ്യക്കാരുടെ വിവരങ്ങള്‍ തന്റെ ഡയറിയില്‍ കുറിച്ചുവയ്‌ക്കും. പറയുന്ന സമയത്തുതന്നെ ഓട്ടോയില്‍ സ്ഥലത്തെത്തി തെങ്ങ് സംരക്ഷിക്കാനുളള ജോലികള്‍ ചെയ്‌തു കൊടുക്കുകയാണ് പതിവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha