കുടക് മലനിരകളില്‍ പുതിയ ഇനം സസ്യത്തെ കണ്ടെത്തി
കുടക് മലനിരകളിലെ തലക്കാവേരിയില്‍ പുതിയ ഇനം സസ്യത്തെ പയ്യന്നൂര്‍ കോളേജിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
മണ്‍സൂണ്‍കാലത്തു മാത്രം കണ്ടുവരുന്ന \'സോണറില്ലാ\' വര്‍ഗത്തില്‍പ്പെട്ട പുതിയ സസ്യത്തിന് \'സോണറില്ലാ രാഘവിയാന\' എന്നാണ് പേര് നല്കിയിട്ടുള്ളത്. പയ്യന്നൂര്‍ കോളേജിലെ മുന്‍ ബോട്ടണി വിഭാഗം പ്രൊഫസര്‍ എം.രാഘവനോടുള്ള ആദരവായാണ് സസ്യത്തിന് \'രാഘവിയാന\' എന്ന പേര് നല്കിയിട്ടുള്ളത് .
കിഴങ്ങോടുകൂടിയുള്ള പുഷ്പിതസസ്യമാണിത്. കിഴങ്ങില്‍നിന്ന് തണ്ടും പൂങ്കുലയും വന്നുകഴിഞ്ഞാല്‍ പരമാവധി ആറുമാസംവരെ ഇതിന് ആയുസ്സുണ്ടാകും. നവംബര്‍ കഴിയുന്നതോടെ ഈ സസ്യം കാഴ്ചയില്‍ അപ്രത്യക്ഷമാകുമെങ്കിലും കിഴങ്ങ് മണ്ണിനടിയില്‍ ഉണ്ടാവും.
തലക്കാവേരിയില്‍ 1400 മീറ്റര്‍ ഉയരത്തിലുള്ള പുല്‍മേട്ടിലാണ് സസ്യത്തെ കണ്ടെത്തിയത്. നിറയെ രോമത്തോടുകൂടിയ ഇലയും പൂങ്കുലയുമുണ്ട്. കായാമ്പൂവിന്റെയും അതിരാണിയുടെയും കുടുംബത്തില്‍പ്പെടുന്നതാണിത്.
https://www.facebook.com/Malayalivartha