സ്വര്‍ഗ്ഗീയ ഫലമായ പുതിയ ആപ്പിള്‍
സ്വിസ്സ് ഫ്രൂട്ട് കമ്പനിയായ ലുബേര ഒടുവില്‍ സ്വര്‍ഗത്തിലെ ആപ്പിള്‍ കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും നല്ല ആപ്പിളാണ് തങ്ങള്‍ പുതുതായി വികസിപ്പിച്ചിരിപ്പിക്കുന്നതെന്നാണ് ലുബേര പറയുന്നത്.
ആപ്പിള്‍ കഴിക്കുമ്പോള്‍ വായ്ക്കകത്ത് നുരഞ്ഞു പൊന്തും എന്നതാണ് ലുബേരയുടെ പുതിയ ആപ്പിളിന്റെ പ്രത്യേകത. ഒരു ആപ്പിള്‍ കഴിച്ചാല്‍ ഒരു എനര്‍ജി ഡ്രിങ്ക് കുടിച്ചതു പോലെയാകും അനുഭവപ്പെടുക. \'പാരഡൈസ് സ്പാര്‍ക്ക്ലൂങ് ആപ്പിള്‍\' എന്നാണ് തങ്ങളുടെ പുതിയ ബ്രീഡിനെ കമ്പനി വിശേഷിപ്പിക്കുന്നത്.റെസ-പിരോറ്റെ എന്നീ ഇനങ്ങളുടെ ക്രോസ് ബ്രീഡിലൂടെയാണ് \'സ്വര്‍ഗീയ ആപ്പിള്‍\' വികസിപ്പിച്ചിരിക്കുന്നത്. ഏറെ കാലത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് നുരയുന്ന ആപ്പിള്‍ വികസിപ്പിക്കാനായത്.
ആപ്പിളിന് മൃദുവായ മാംസ്യ ഭാഗമാണ് ഉള്ളതെങ്കിലും ഇതിലെ സെല്ലുകള്‍ വലുപ്പമേറിയതായതിനാല്‍ വളരെ ക്രിസ്പിയായി അനുഭവപ്പെടും. ഈ സെല്ലുകള്‍ ധാരാളമായി ദ്രവങ്ങളും ഷുഗറും പുറത്തുവിടുന്നതിനാലാണ് നുരഞ്ഞു പൊന്തുന്നത്.
വ്യത്യസ്ത വലുപ്പത്തിലുള്ള ആപ്പിളുകള്‍ ഒരേ വൃക്ഷത്തില്‍ തന്നെ ഉണ്ടാകുമെന്നതാണ് ഈ ബ്രീഡിന്റെ മറ്റൊരു പ്രത്യേകത. ഒരൊറ്റ വൃക്ഷത്തില്‍ തന്നെ വളരെ വലുതും സാധാരണ വലുപ്പമുള്ളതുമായ ആപ്പിളുകള്‍ ഉണ്ടാകും. പഴങ്ങളുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും. വര്‍ഷത്തില്‍ 3-4 തവണ വരെ ഈ ആപ്പിളിന്റെ വിളവെടുക്കാനുമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha