വാംപെയര്‍ കസ്‌തൂരി മാന്‍
ഏകദേശം അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നോര്‍ത്ത് ഈസ്റ്റ് അഫ്‌ഗാനിസ്ഥാനിലെ കാടുകളില്‍ ആദ്യമായി വാംപെയര്‍ കസ്‌തൂരിമാനിനെ കണ്ടെത്തിയത്. കാശ്‌മീര്‍ മസ്‌ക്ക് ഡീര്‍ എന്ന സ്‌പീഷിസില്‍ പെട്ട കസ്‌തൂരിമാനിനെയാണ് അഫ്‌ഗാനിസ്ഥാനില്‍ കണ്ടെത്തിയത്. മറ്റുമാനുകളെ അപേക്ഷിച്ച് ഒട്ടേറേ ശാരീരിക പ്രത്യേകതയുളള ഇനമാണ് കാശ്‌മീര്‍ മസ്‌ക്ക ഡീര്‍.
വായില്‍ നിന്നും മുഖത്തിന്റെ ഇരുവശങ്ങളിലേക്കും വളര്‍ന്നിറങ്ങിയ നീളം കൂടിയ തേറ്റയാണ് ഇവയെ സാധാരണ മാനുകളില്‍ നിന്ന് വ്യത്യസ്‌തരാക്കുന്നത്. ശത്രുക്കളില്‍ നിന്നു രക്ഷനേടാനും ഇണയെ ആകര്‍ഷിക്കുവാനും അവ തേറ്റ ഉപയോഗിക്കുന്നത്. പൊതുവേ അക്രമാസക്ത സ്വഭാവം പ്രകടിപ്പിക്കുന്ന ഇവ ക്രമാതീതമായ വേട്ടയാടല്‍ മൂലം വംശനാശ ഭീഷണി നേരിടുകയാണിപ്പോള്‍. കസ്‌തൂരി ഉല്‍പാദിപ്പിക്കുന്ന ഇവയുടെ ഗ്രന്ഥിക്ക് കരഞ്ചന്തയില്‍ ആവശ്യക്കാരേറെയാണ്. അതും ഇവയുടെ വംശം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ ഒരു കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha