ചെന്തെങ്ങിന്റെ വിത്തുതേങ്ങയ്‌ക്ക് 40 രൂപ
കലര്‍പ്പില്ലാത്ത ചെന്തെങ്ങിന്റെയും പതിനെട്ടാംപട്ടയുടെയും തേങ്ങയ്‌ക്ക് ഒരെണ്ണത്തിന് കര്‍ഷകനു ലഭിക്കുക നാല്‍പ്പതു രൂപ. ഇങ്ങനെ ലക്ഷക്കണക്കിനു തേങ്ങകള്‍ സംഭരിക്കാന്‍ ശ്രമം കൃഷിവകുപ്പ് തുടങ്ങിക്കഴിഞ്ഞു. തൃശ്ശൂര്‍ ജില്ലയില്‍ ഒന്നരലക്ഷം തേങ്ങകള്‍ സംഭരിക്കാനാണ് പദ്ധതി. മറ്റു ജില്ലകളിലും വിത്തുതേങ്ങ സംഭരണം നടക്കും. കുറിയ ഇനം തെങ്ങുകള്‍ വ്യാപിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണിത്.
കലര്‍പ്പില്ലാത്ത ചെന്തെങ്ങിന്റെ നന്നായി വിളഞ്ഞ തേങ്ങയാണ് വിത്തിനായി ശേഖരിക്കപ്പെടുന്നത്. ഇവ പാകിയുണ്ടാകുന്ന തൈത്തെങ്ങുകളാണ് കര്‍ഷകനു വിതരണം ചെയ്യുക. പുതിയ സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഉണ്ടാക്കുന്നതും ചെന്തെങ്ങിന്റെ വിത്തുതേങ്ങ ഉപയോഗിച്ചായിരിക്കും. കൃഷിഭവനുകള്‍ വഴിയാണ് തേങ്ങ സംഭരിക്കുന്നത്.
https://www.facebook.com/Malayalivartha