മികച്ച വിളവ് ലഭിക്കാന്‍ അര്‍ക്കരക്ഷക് തക്കാളി
ബാംഗ്ലൂരിലെ \'ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്\' വികസിപ്പിച്ച അര്‍ക്കരക്ഷക് എന്ന തക്കാളിയിനം കര്‍ഷകര്‍ക്ക് മികച്ച വിളവ് നല്‍കുന്നു.തക്കാളിയെ ബാധിക്കുന്ന ബാക്ടീരിയാ വാട്ടം, ഇലചുരുളല്‍ രോഗം, തൈ ചീയല്‍ എന്നീ മൂന്ന് രോഗങ്ങളെയും ചെറുക്കുന്ന ഇനമാണിത്. ഇത് സാമാന്യം ഉയരത്തില്‍ വളരുന്നു. വേനലിലും മഴക്കാലത്തും ഒരുപോലെ കൃഷിചെയ്യാം.
80 മുതല്‍ 100 ഗ്രാം വരെ ഭാരമുള്ളതാണ് ഈയിനത്തിന്റെ കായ്കള്‍. ഇവയെ 15 മുതല്‍ 20 ദിവസംവരെ കേടാകാതെ സൂക്ഷിക്കാനാവും. 140 മുതല്‍ 150 ദിവസംകൊണ്ട് ഒരു ഹെക്ടറില്‍നിന്ന് 90 മുതല്‍ 100 ടണ്‍ തക്കാളി വിളവെടുക്കാന്‍ കഴിയും.
വിയറ്റ്‌നാം, നെതര്‍ലന്‍ഡ്, മൗറീഷ്യസ്, യു.എസ്. തുടങ്ങിയ പല രാജ്യങ്ങളില്‍നിന്നും ഈയിനത്തിന്റെ വിത്തിന് ഓഡര്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് 08028466420
https://www.facebook.com/Malayalivartha