ഒരു ഗ്രാം സ്വര്‍ണത്തേക്കാള്‍ വില മുല്ലപ്പൂവിന്
മുല്ലപ്പൂ ചൂടിയ മലയാളി പെണ്‍കൊടി മലയാളത്തിന്റെ ഐശ്വര്യമാണ്. എന്നാല്‍ ആ മലയാളത്തിന്റെ ഐശ്വര്യത്തിന് ഇപ്പോള്‍ സ്വര്‍ണത്തേക്കാള്‍ തിളക്കമാണ്. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 2500 രൂപ വേണം. എന്നാല്‍ ആ 2500 ന് ഒരു കിലോ മുല്ലപ്പൂവ് കിട്ടില്ല. 3000 രൂപയ്‌ക്ക് മുകളില്‍ നല്‍കണം.
കല്യാണത്തിനും മറ്റും പോകുമ്പോള്‍ ഒന്ന് മുല്ലപ്പൂവ് ചൂടി പോകാമെന്നു വിചാരിച്ചാല്‍ നടന്നതു തന്നെ. 100 രൂപയില്‍ കുറച്ചൊന്നും ഒരു കടക്കാരും പൂവ് നല്‍കാറില്ല. അതും സ്വര്‍ണത്തേക്കാള്‍ സൂഷ്‌മതയോടെ എണ്ണിത്തരും.
മുല്ലപ്പൂവിന്റെ വിലക്കയറ്റം വളരെ പെട്ടെന്നായിരുന്നു. അതേസമയം സ്വര്‍ണത്തിനാകട്ടെ വില കൂടുകയും ചെയ്‌തു. രണ്ടുനാള്‍ കൊണ്ട് മുല്ലപ്പൂ കിലോഗ്രമിന് 3000 രൂപയായി. ബുധനാഴ്‌ച കിലോയ്‌ക്ക് 400 രൂപയായിരുന്ന വില, അടുത്ത ദിനം 1500 ആയി കൂടി. ശനിയാഴ്‌ച മുല്ലപ്പൂവിന്റെ വില 3000 രൂപയായി മാറി. ചില്ലറയായി മാല വാങ്ങുന്നവരെയാണ് വിലക്കയറ്റം ഏറെ ബാധിച്ചിരിക്കുന്നത്. ഒരു മുഴം മുല്ലപ്പൂവിന് വില 100 രൂപയായി കുതിച്ചു. വിവാഹസീസണ്‍ തുടങ്ങിയതിനാല്‍ മുല്ലപ്പൂവിന്റെ വില്‍പന കൂടുതലാണ്. തെങ്കാശി, ശങ്കരന്‍ കോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് മുല്ലപ്പൂ ഏറെയും വരുന്നത്. അവിടെ മഞ്ഞ് കൂടുയതിനാല്‍ ഉല്‌പാദനം കുറഞ്ഞു എന്നാണ് വ്യാപാരികള്‍ പറയുന്നത്. വിലവര്‍ധനയ്‌ക്ക് ഇതാണ് കാരണമായി അവര്‍ സൂചിപ്പിക്കുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha