മുന്തിരിയുടെ വളര്‍ച്ചയ്‌ക്ക്
തൈ നടുമ്പോള്‍ത്തന്നെ 75 സെ.മീറ്റര്‍ വീതം ആഴവും വീതിയുമുള്ള കുഴിയില്‍ 2:1:1 എന്ന അളവില്‍ ചുവന്ന മണ്ണും മണലും ചാണകപ്പൊടിയും നിറച്ചുവേണം നടാന്‍.
വളരുന്നതിനനുസരിച്ച് ഓരോ ചുവടിനും രണ്ടു കിലോ ഉണങ്ങിയ ചാണകപ്പൊടിയും എല്ല്‌പൊടിയും ചേര്‍ത്ത് നനയ്ക്കണം. ജൈവ വളം ചേര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞ് ആവശ്യത്തിന് രാസവളവും ചേര്‍ക്കാം.
മുന്തിരിവള്ളി പ്രൂണ്‍ ചെയ്തു കഴിഞ്ഞാല്‍ നിര്‍ബന്ധമായും വളം ചേര്‍ത്ത് നനയ്‌ക്കേണ്ടതുണ്ട്. വളം ചേര്‍ക്കലില്‍ പ്രാദേശികമായി വ്യത്യാസങ്ങളുണ്ട് എന്നറിയുക. മുതലമട പ്രദേശത്തെ ഒരു രീതി പറയാം.
ആദ്യവര്‍ഷം വള്ളി പടര്‍ന്നു കയറാന്‍ വെള്ളത്തില്‍ കുതിര്‍ത്ത കടലപ്പിണ്ണാക്കും സമം ചാണകവുമായി ചേര്‍ത്ത് മാസത്തിലൊരിക്കല്‍ 2 കിലോ വീതം ചേര്‍ക്കും.
https://www.facebook.com/Malayalivartha