ബാക്ടീരിയ ബാധമൂലം ഉരുളക്കിഴങ്ങ് കൃഷി നശിക്കുന്നു
കേരളത്തിന്റെ പച്ചക്കറിക്കലവറയായ വട്ടവടയില്‍ ഉരുളക്കിഴങ്ങ് കൃഷിക്ക് വ്യാപകമായ ബാക്ടീരിയബാധ. രോഗംമൂലം ഏക്കര്‍കണക്കിന് സ്ഥലത്തെ ഉരുളക്കിഴങ്ങ് കൃഷി നശിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് വന്‍ നാശമുണ്ടായി.
\'കൊച്ചുചാവ്\' എന്ന് പ്രദേശവാസികള്‍ വിളിക്കുന്ന ബാക്ടീരിയല്‍ വില്‍റ്റ എന്ന രോഗമാണ് ഉരുളക്കിഴങ്ങ് കൃഷിക്ക് വന്നതെന്ന് ശാന്തന്‍പാറയിലെ കൃഷിവിജ്ഞാന്‍ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍േവണ്ട നടപടിയോ മരുന്നോ വിതരണം ചെയ്യാത്തതുമൂലം വട്ടവടയിലെ ഏക്കര്‍കണക്കിന് ഉരുളക്കിഴങ്ങ് വിളവെടുക്കുന്നതിനുമുന്പ് നശിച്ചു. മരുന്നുകള്‍ ലഭിക്കാത്തതുമൂലം ഉരുളക്കിഴങ്ങ് പറിച്ചുകളയുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
മൂന്നുമാസമാണ് ഉരുളക്കിഴങ്ങ് കൃഷിയുടെ സമയം. എന്നാല്‍ അന്‍പത് ദിവസമാകുമ്പോള്‍ ഉരുളക്കിഴങ്ങ് ചെടികള്‍ വാടിത്തുടങ്ങും. ഇതാണ് രോഗലക്ഷണം. തുടര്‍ന്ന് പരിശോധിച്ചാല്‍ ചെടികള്‍ വാടി ഉരുളക്കിഴങ്ങ് അഴുകിയ നിലയിലാകും. ഒരു ചെടിയില്‍ വന്നുകഴിഞ്ഞാല്‍ ആ പ്രദേശമാകെ രോഗം വ്യാപിക്കും. ചെടി പൂര്‍ണമായി പിഴുതുകളഞ്ഞാലും മണ്ണില്‍ ബാക്ടീരിയ ബാധയുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha