സൈലന്റ്‌വാലി മലനിരകളില്‍ വര്‍ണവസന്തമായി കുറിഞ്ഞിപ്പൂക്കള്‍
മൂന്നാറില്‍ നിന്നു മലയിറങ്ങിയ കുറിഞ്ഞി വസന്തം മീശപ്പുലിമലയില്‍ പൂത്തു. മൂന്നാറില്‍നിന്നു 30 കി.മീ. ദൂരെ സൈലന്റ്‌വാലി മലനിരകളില്‍ പെട്ടതാണു മീശപ്പുലിമല. മൂന്നാറില്‍ മാട്ടുപ്പെട്ടി, ഗുണ്ടുമല,ചൊക്രമുടി, ദേവികുളം ഗ്യാപ്പ്‌പ്രദേശങ്ങളില്‍ ഈയിടെ കുറിഞ്ഞി പൂത്തിരുന്നു. ഇവിടത്തെ പൂക്കാലം കഴിഞ്ഞതോടെയാണു സൈലന്റ്‌വാലി മലനിരകളില്‍ വയലറ്റ് വസന്തം വിരിഞ്ഞത്.
ഉയരത്തില്‍ ആനമുടിയുടെ തൊട്ടുതാഴെ നില്‍ക്കുന്ന മീശപ്പുലിമല സമുദ്രനിരപ്പില്‍ നിന്നു 2664മീറ്റര്‍ ഉയരത്തിലാണ്. മലകയറ്റക്കാരുടെ ഇഷ്‌ടകേന്ദ്രമാണിത്. ഇപ്പോള്‍ മുഴുവന്‍ സമയവും കോടമഞ്ഞു പുതച്ചുകിടക്കുകയാണ്. ഇടയ്‌ക്കിടെ തെന്നിമാറുന്ന കോടമഞ്ഞിനിടയിലൂടെ ദൃശ്യമാകുന്ന നീലക്കുറിഞ്ഞി വസന്തം അഭൗമസൗന്ദര്യമാണ്. വയലറ്റും വെള്ളയും പൂക്കളുള്ള രണ്ടുതരം കുറിഞ്ഞികളാണു പൂത്തുലഞ്ഞു നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha