മനോഹരം മരമുന്തിരി
ബ്രസീലില്‍നിന്ന് കേരളത്തിലെത്തിയ \'മരമുന്തിരി\' എന്ന \'ജബോട്ടിക്കാബ\'യെ പരിചയപ്പെടാം. ധാരാളം ചെറുശാഖകളുമായി വളരുന്ന ഇവ പേരയുടെ ബന്ധുവാണ്.\'മൈസീരിയ ക്ലോറിഫോറ\' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ജബോട്ടിക്കാബയുടെ ശിഖരങ്ങളില്‍ വിരിയുന്ന കായ്കള്‍ക്ക് മുന്തിരിപ്പഴങ്ങളുടെ രൂപവും രുചിയുമാണ്. ഇരുപതടിയോളം ഉയരത്തില്‍ വളരുന്ന മരമുന്തിരിക്ക് ശക്തമായ വേരുപടലമുണ്ടാകും.
തടിക്ക് ഉറപ്പേറും. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. കായ്കള്‍ ഉണ്ടാകാന്‍ എട്ടു വര്‍ഷത്തോളം എടുക്കും. വര്‍ഷത്തില്‍ പലതവണ കായ്ക്കും. പഴങ്ങള്‍ ഒരു മാസംകൊണ്ട് വിളഞ്ഞ് പാകമാകും. വെള്ള നിറത്തിലുള്ള പള്‍പ്പിന് മാധുര്യമേറും. ഒപ്പം ചെറിയ വിത്തുമുണ്ടാകും. ഇവ മണലില്‍ വിതച്ച് കിളിര്‍പ്പിച്ച് ജൈവവളങ്ങള്‍ ചേര്‍ത്ത് കൂടകളില്‍ രണ്ടുവര്‍ഷം വളര്‍ത്തി അനുയോജ്യമായ സ്ഥലത്ത് കൃഷിചെയ്യാം. വെള്ളക്കെട്ടുള്ള സ്ഥലം നടാന്‍ യോജിച്ചതല്ല. പ്രകൃതിതന്നെ മനോഹര രൂപം നല്‍കിയ ജബോട്ടിക്കാബ അലങ്കാരത്തിനായും വളര്‍ത്താം.
https://www.facebook.com/Malayalivartha