പുലാസന്‍ സമൃദ്ധമായി വളരാന്‍
നമ്മുടെ നാട്ടിലെ പുലാസന്‍ മരങ്ങളില്‍കായ് ഫലം വളരെ കുറവാണ്. വിപണിയില്‍ ഒരു കിലോ പുലാസന്‍ പഴത്തിന് ഇപ്പോള്‍ 200 രൂപ വിലയുണ്ട്. പത്തുവര്‍ഷത്തിലേറെ പ്രായമുള്ള ഒരു മരത്തില്‍ നിന്ന് ഒരു സീസണില്‍ 50 കിലോ പുലാസന്‍ കിട്ടാം. പതിനായിരം രൂപ ആദായവും ലഭിക്കും. പക്ഷെ കൃത്യമായ പരിചരണത്തില്‍ കൂടി മാത്രമേ ഈ ആദായം ലഭിക്കുകയുള്ളൂ. ചില ലളിതമായ വിദ്യകളിലൂടെ പുലാസന്റെ കായ്പിടിത്തം കൂട്ടാവുന്നതാണ്.
ആണ്‍പൂക്കള്‍ വേണ്ടത്രയുണ്ടായി പരാഗണം കൂടുതല്‍ നടന്നാല്‍ മാത്രമേ കായ്പിടിത്തം സമൃദ്ധമാവുകയൂള്ളൂ. പല പുലാസന്‍ മരങ്ങളിലും ആണ്‍പൂക്കള്‍ ഇല്ലാതെ വരികയോ തീരെ കുറവാകുകയോ ചെയ്യുമ്പോഴാണ് കായ്കളുടെ എണ്ണം കുറയുകയും പൊട്ടുകായ്കള്‍ കൂടുതലുണ്ടാവുകയും ചെയ്യുന്നത്. ഇതിനു പരിഹാരമായി ആണ്‍പൂക്കള്‍ കുറവുള്ള മരങ്ങളില്‍ ആണ്‍പൂക്കളുടെ കുല കെട്ടിവയ്ക്കുകയോ പെണ്‍പൂക്കളെ ആണ്‍പൂക്കള്‍ കൊണ്ടു തട്ടുകയോ ചെയ്താല്‍ മതി.
ഉയരം കൂടിയ വൃക്ഷങ്ങളില്‍ കൃത്രിമ പരാഗണം പ്രയാസമായതിനാല്‍ ആണ്‍മരത്തിന്റെ പൂങ്കുലകള്‍ കായ് ഫലം കുറഞ്ഞ മരങ്ങളുടെ താഴത്തെ ശിഖരങ്ങളില്‍ കെട്ടിവയ്ക്കുക. സമീപത്തായി തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കുക കൂടി ചെയ്തല്‍ ഈ മരങ്ങളിലും കായ്കള്‍ സമൃദ്ധമാവുകയും ചെയ്യും.
https://www.facebook.com/Malayalivartha