കൃഷിചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ വിഷമിക്കേണ്ട; വെള്ളത്തിലും കൃഷിചെയ്യാം
വെള്ളത്തില്‍ കൃഷി (മോഡിഫൈഡ് ഹൈഡ്രോപോണിക്‌സ്) വളരെ ലളിതവും നമ്മുടെ സാഹചര്യങ്ങള്‍ക്ക് പറ്റിയതുമാണ്. ജലാശയങ്ങളില്‍ കുളവാഴ, ആഫ്രിക്കന്‍ പായല്‍, മറ്റ് ജല സസ്യങ്ങള്‍ തുടങ്ങിയ ജലജന്യകളകള്‍കൊണ്ട് പൊങ്ങിക്കിടക്കുന്ന \'മെത്ത\' നിര്‍മിക്കണം. ഏതാണ്ട് ഒന്നരമീറ്റര്‍ വീതി, അരമീറ്റര്‍ കനം, നീളം 50 മുതല്‍ 60 മീറ്റര്‍വരെ. കയര്‍, മുള, ഈറ്റ എന്നിങ്ങനെ പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ മെത്ത നിര്‍മാണത്തിനായി ഉപയോഗിക്കാം. തെങ്ങോല, ചെളി, ചാരം എന്നിവയും ആവശ്യാനുസരണം മെത്ത ബലപ്പെടുത്തുന്നതിനോ വളക്കൂറ് വര്‍ധിപ്പിക്കുന്നതിനോ ഉപയോഗിക്കാം. ഇത്തരം മെത്തകള്‍ നിര്‍മിച്ചശേഷം വെള്ളത്തില്‍ കുറ്റിനാട്ടി കെട്ടിനിര്‍ത്തുന്നു.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രണ്ടു മെത്തകള്‍ക്കിടയില്‍ ഒരു ചെറുവള്ളം സഞ്ചരിക്കുന്നതിനുള്ള ഇടമുണ്ടാകണം. വിതയ്ക്കലും നടലും കളപറിക്കലും വിളവെടുക്കലുമെല്ലാം വള്ളത്തില്‍ സഞ്ചരിച്ചാണ് ചെയ്യേണ്ടത്. മണ്ണില്‍ നട്ട് മുളപ്പിച്ച തൈകളോ, വിത്തുകള്‍ നേരിട്ടോ നടാം. കമ്പോസ്റ്റ് വളമോ, അല്പം മണ്ണോ സഹിതം തൈകള്‍ നടുന്ന രീതിയും ചിലയിടങ്ങളില്‍ അവലംബിക്കാറുണ്ട്. പൂര്‍ണമായും ജൈവവസ്തുക്കള്‍കൊണ്ടാണ് ഇത്തരം മെത്തകള്‍ എന്നതിനാല്‍ വേറെ രാസവളങ്ങളൊന്നും തന്നെ വേണ്ട. തൈകള്‍ വേരുപിടിക്കാനെടുക്കുന്ന ആദ്യകാലങ്ങളിലൊഴിച്ച് പിന്നീട് ജലസേചനത്തിന്റെ ആവശ്യം വരുന്നില്ല.
https://www.facebook.com/Malayalivartha