കര്‍ഷകര്‍ക്ക് വാട്ട്‌സ് ആപ്പ് സംവിധാനമൊരുക്കി ഇഫ്‌കോ കിസാന്‍
വാട്ട്‌സ് ആപ്പിന്റെ സഹായത്തോടെ ഗ്രീന്‍ സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കൃഷി അനുബന്ധ വിഷയങ്ങളില്‍ സംശയനിവാരണം ചെയ്യുന്നതിന് ഇഫ്‌കോ കിസാന്‍ തുടക്കമിട്ടു. ഇഫ്‌കോ കിസാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി കൃഷി അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട നൂതന അറിവുകളും,അറിയിപ്പുകളും,കാലാവസ്ഥ വ്യതിയാനങ്ങളും കാര്‍ഷിക മേഖലയിലെ സ്പന്ദനങ്ങളും എത്തിച്ചു വരുകയാണ്.
ദിവസേന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള നാല് സൗജന്യ ശബ്ദ സന്ദേശങ്ങളാണ് ഗ്രീന്‍ സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്
ശബ്ദ സന്ദേശങ്ങള്‍ക്ക്പുറമേ കൃഷി, മൃഗപരിപാലനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കുന്നതിന് ഹെല്‍പ്പ് ലൈന്‍ സംവിധാനവും ഗ്രീന്‍സിം കാര്‍ഡ് വരിക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇതു വഴി അതതു മേഖലകളിലെ വിദഗ്ദരുമായി കര്‍ഷകര്‍ക്ക് നേരിട്ട് മൊബൈല്‍ ഫോണിലൂടെ ചുരുങ്ങിയ ചിലവില്‍ സംസാരിക്കാനുള്ള അവസരമുണ്ട്.
ശബ്ദ സന്ദേശങ്ങള്‍ ലഭ്യമാകുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അവ വീണ്ടും കേള്‍ക്കുവാനും സൗകര്യമുണ്ട്.ഇതു കൂടാതെ സാധാരണ എയര്‍ടെല്‍ മൊബൈല്‍സിം കാര്‍ഡില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഗ്രീന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഗ്രീന്‍കാര്‍ഡ് കര്‍ഷകര്‍ക്ക ്ഇപ്പോള്‍ വാട്ട്‌സ് ആപ്പിലൂടെയും പ്രശ്‌നപരിഹാരം ലഭ്യമാണ്.
ഗ്രീന്‍സിം കാര്ഡ്ആവശ്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, 100 രൂപയുടെ മണിയോര്‍ഡര്‍ സഹിതം അയച്ചു തരുക.
സ്‌റ്റേറ്റ് ഓഫീസ്
ഇഫ്‌കോ കിസാന്‍ സഞ്ചാര്‍
തൗണ്ടയില്‌റോഡ്
പനമ്പിള്ളി നഗര്‍,കൊച്ചി
ഫോണ്‍ 0484 4021072,9633404800
https://www.facebook.com/Malayalivartha