ഔഷധഗുണമുള്ള ഇലഞ്ഞി
നമ്മുടെ നാട്ടിലും കാട്ടിലും ധാരാളമായി കാണപ്പെടുന്ന ഇലഞ്ഞിയുടെ പൂവിന് മനംമയക്കുന്ന ഗന്ധം മാത്രമല്ല ഔഷധഗുണവുമുണ്ട്. ഇലഞ്ഞിയുടെ പൂവിനും കായ്-ക്കും കഫപിത്തങ്ങളെ ശമിപ്പിക്കുന്നതിനും ശരീരത്തെ തണുപ്പിക്കുന്നതിനും ഉള്ള സിദ്ധിയുണ്ടെന്ന് ആയുര്‍വേദ വിധികളില്‍ പറയുന്നു.
ഇതിന്റെ പൂവില്‍ നിന്നും ഒരു സുഗന്ധതൈലം വാറ്റിയെടുക്കുന്നുണ്ട്. ഇതിന്റെപഴം കഴിച്ചാല്‍ കൃമിശല്ല്യം ഇല്ലാതെയാകുമെന്നും ആരോഗ്യം വര്‍ദ്ധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇലഞ്ഞിയുടെ മരപ്പട്ടക്ക് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുവാന്‍ കഴിവുണ്ട്.ഇലഞ്ഞിപ്പൂവ് ഇട്ടു പാല്‍ കാച്ചി സേവിച്ചാല്‍ അതിസാരം മാറും.
മോണരോഗം മാറി പല്ല് ദൃഢമാകുവാന്‍ ഇതിന്റെ പഴവും തൊലിയും ഉപയോഗിച്ച് പല്ലുതേച്ചാല്‍ മതി. പഴം നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന ശമിക്കും.അര്‍ശസ് രോഗങ്ങള്‍ കുറയ്ക്കുന്നതിന് ഇലഞ്ഞിപ്പഴം സേവിക്കുന്നത് ഉത്തമമായി കരുതപ്പെടുന്നു.വായ്പ്പുണ്ണും വായ്‌നാറ്റവും ഇല്ലാതാക്കുവാന്‍ ഇലഞ്ഞിയുടെ തൊലിക്കഷായം നല്ലതാണത്രേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha