ചെടികളുടെ വളര്‍ച്ചയ്ക്ക് മത്തിയില്‍ നിന്ന് ജൈവ ഹോര്‍മോണ്‍
ചെടികള്‍ വേഗം വളരുന്നതിനും കായ്ക്കുന്നതിനുമായി രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ജൈവ ഹോര്‍മോണ്‍ എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്ര (കെ.വി.കെ.) വിപണിയിലിറക്കി. \'മത്തി\' ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവ ഹോര്‍മോണ്‍ പച്ചക്കറിച്ചെടികളിലും അലങ്കാരച്ചെടികളിലും ഒരുപോലെ ഉപയോഗിക്കാം.
\'അമിനോ പ്ലസ്\' എന്ന് പേരിട്ടിരിക്കുന്ന ജൈവ ഹോര്‍മോണിന്റെ നിര്‍മാണത്തിന്, ചീയാത്തതും രാസമരുന്നുകള്‍ ഉപയോഗിക്കാത്തതുമായ ശുദ്ധമായ മത്തിയാണ് ഉപയോഗിക്കുന്നത്. മത്സ്യത്തില്‍ നിന്ന് പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്ന അമിനോ പ്ലസ്സില്‍ സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും ഉള്‍പ്പെടുന്നുണ്ട്.
അഞ്ച് മില്ലി, ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 15 ദിവസത്തെ ഇടവേളകളിലാണ് അമിനോ പ്ലസ് ചെടികള്‍ക്ക് നല്‍കേണ്ടത്. വിളകള്‍ക്ക് നാലില പ്രായമുള്ളപ്പോള്‍ മുതല്‍ അമിനോ പ്ലസ് തളിച്ചു കൊടുക്കാം.
ഹം2കെ.വി.കെ. തയ്യാറാക്കിയിട്ടുള്ള അമിനോ പ്ലസ് ജൈവ ഹോര്‍മോണ്‍ കൊച്ചിയിലുള്ള സി.എം.എഫ്.ആര്‍.ഐ. വിപണന കേന്ദ്രത്തില്‍ ലഭ്യമാണ്. 200 എം.എല്‍. ബോട്ടിലില്‍ ലഭിക്കും.
https://www.facebook.com/Malayalivartha