പകിട്ടാര്‍ന്ന ലില്ലി പില്ലി
പൂക്കളുടെ മനോഹാരിത കൊണ്ട് പ്രശസ്തമാണ് ലില്ലിച്ചെടികള്‍. അതുപോലെ പകിട്ടാര്‍ന്ന പഴങ്ങളുടെ രാജ്ഞിയാണ് ലില്ലിപില്ലി സസ്യം. ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഇത് തണുപ്പുള്ള കാലാവസ്ഥയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
20 അടിയോളം ഉയരമുള്ള ചെറു സസ്യമായാണ് ലില്ലിപില്ലി കാണപ്പെടുന്നത്. അപൂര്‍വ്വമായി 40 അടി വരെ വളരാറുണ്ട്. ചെറുശിഖരങ്ങള്‍, ഇലകള്‍ എന്നിവയുള്ള ലില്ലിപില്ലിക്ക് പൂക്കളുണ്ടാകുന്നത് ശൈത്യകാലത്താണ്. വേനലില്‍ ഇളം റോസ് നിറത്തിലുള്ള പഴങ്ങള്‍ നിറയെ കായ്ക്കുന്നു. ജലാംശമുള്ള നേരിയ മധുരമുള്ള പഴങ്ങള്‍ നേരിട്ടു കഴിക്കാം. ധാരാളം പക്ഷികള്‍ ഇക്കാലത്ത് പഴങ്ങള്‍ കഴിക്കാനെത്തുന്നു.
പഴങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ പെട്ടെന്നു തന്നെ മണ്ണില്‍ വിതച്ച് കിളിര്‍പ്പിച്ച് എടുക്കണം. കാരണം വിത്തുകളുടെ മുളയ്ക്കാനുള്ള ശേഷി പെട്ടെന്ന് നശിച്ചു പോകും. തൈകള്‍ നീര്‍വാര്‍ച്ചയുള്ള വെയില്‍ കുറഞ്ഞ സ്ഥലത്ത് നടണം. ജൈവ വളങ്ങള്‍ ചേര്‍ക്കണം. ജലസേചനവും ആവശ്യമാണ്.കേരളത്തിലെ തോട്ടങ്ങളിലും ഇപ്പോള്‍ ഇത് നട്ടു വളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha