പ്‌ളാസ്റ്റിക് കുപ്പികളില്‍ തൂങ്ങുന്ന ഉദ്യാനം
പ്‌ളാസ്റ്റിക് മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ഉപയോഗം കഴിഞ്ഞ കുപ്പികള്‍ ഉപയോഗിച്ച് ഇനി സുന്ദരമായ തൂങ്ങുന്ന ഉദ്യാനമൊരുക്കാം. ഇതു കണ്ടാല്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. ഇതെങ്ങനെ സാധ്യമാകുമെന്നു നോക്കാം.
ഒരേ വലിപ്പത്തിലുള്ള ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെടുത്ത് നൈലോണ്‍ കയറുകളില്‍ ഇടവിട്ടായി ലംബമായി തൂക്കിയിടുക. കുപ്പിയിലെ കുറച്ചു ഭാഗം കീറി മാറ്റിയതിനുശേഷം അതില്‍ മണ്ണും ചാണകവും ചേര്‍ത്ത മിശ്രിതം നിറയ്ക്കുക. അതിനുശേഷം ചെടികള്‍ നടുക. പ്ലാസ്റ്റിക് കുപ്പികളെ തട്ടുകളായി കോര്‍ത്തെടുത്താണ് ഈ ഹാങ്ങിംഗ് ഗാര്‍ഡന്‍ ഒരുക്കുന്നത്. പടര്‍ന്നു കയറാത്ത പൂച്ചെടികള്‍ നട്ടു പിടിപ്പിക്കുന്നതിനുള്ള മികച്ചതും ആകര്‍ഷണീയവുമായ രീതിയാണിത്.
https://www.facebook.com/Malayalivartha