പയറിലെ കീടരോഗങ്ങള്‍
പയറിനെ ബാധിക്കുന്ന രോഗങ്ങളായ വാട്ട രോഗം, തൈചീയല്‍, കായ്ചീയല്‍ എന്നിവ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. കൃഷിയെ അപ്പാടെ ഇത് ഇല്ലാതാക്കുന്നു. അതിനെ നിയന്ത്രിക്കാനിതാ ചില മാര്‍ഗ്ഗങ്ങള്‍
വാട്ടരോഗം
തൈ മുളപ്പിക്കുന്ന ഘട്ടത്തിലും താവരണകളില്‍നിന്ന് മാറ്റി നട്ടതിനുശേഷവും വാട്ടരോഗം കണ്ടുവരുന്നു. ബാക്ടീരിയ എന്ന സൂക്ഷ്മജീവിയാണ് ഇതുണ്ടാക്കുന്നത്. ഇതിനുശേഷം കുമിള്‍ ആക്രമണവും കാണുന്നു. വാട്ടരോഗം ബാധിച്ച ചെടികള്‍ മഞ്ഞനിറമായി വാടിപ്പോകുന്നു. ഈ രോഗത്തെ തടയുന്നതിനായി തവാരണകളില്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അളവിലെടുത്ത് തടം കുതിര്‍ത്തശേഷം മാത്രം വിത്തു നടേണ്ടതാണ്.
മാറ്റിനടുന്ന തൈകളും ഈ ലായനിയില്‍ മുക്കിയശേഷം നടുന്നത് വാട്ടരോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. വളരെ ശക്തമായതോതില്‍ വാട്ടരോഗം ബാധിക്കുകയാണെങ്കില്‍ ഫൈറ്റോലാന്‍ നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് മണ്ണ് കുതിരും വിധം ഒഴിക്കാവുന്നതാണ്. പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക, രോഗബാധിതമായ ചെടികളെ എത്രയുംവേഗം നീക്കം ചെയ്ത് നശിപ്പിക്കുക എന്നിവയും നിയന്ത്രണമാര്‍ഗങ്ങളാണ്.
തൈചീയല്‍
തവാരണകളില്‍ സാധാരണയായി ഈ രോഗം കാണപ്പെടുന്നു. മണ്ണിനോടു ചേര്‍ന്ന ഭാഗം ചീഞ്ഞ്, ചെടികള്‍ ഇളംമഞ്ഞനിറമായി നശിച്ചുപോകുന്നതാണ് ലക്ഷണം. തവാരണകളില്‍ സ്യൂഡോമോണസ് ഉപയോഗിച്ച് ഇതു തടയാവുന്നതാണ്.
കായ്ചീയല്‍
കായ്കളില്‍ ചെറിയ പൊട്ടുകള്‍ കണ്ടുതുടങ്ങുന്നതാണ് ആദ്യലക്ഷണം. ഇവ ക്രമേണ വളര്‍ന്ന് കായ് ചീഞ്ഞുപോകുന്നു. ചീഞ്ഞകായ്കള്‍ പറിച്ചുനശിപ്പിക്കുക, ഇന്‍ഡോഫില്‍ എം. 45 രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെടുത്ത് തളിക്കുക എന്നിവയാണ് നിയന്ത്രണമാര്‍ഗങ്ങള്‍.
https://www.facebook.com/Malayalivartha