ഇവളൊരു കാന്താരിയാണ് കേട്ടോ ...
നാട്ടിൻ പുറങ്ങളിൽ വീടുകളുടെ തൊടിയിലും പറമ്പിലുമൊക്കെ ധാരാളമായി കാണുന്ന ഒരു കുഞ്ഞൻ മുളകാണ് കാന്താരി. പേര് പോലെ തന്നെ വിപണിയിലും ഒരു കാന്താരിയായി മാറി കൊണ്ടിരിക്കുകയാണ് ഈ മുളക്.
ഒരു പിടിക്ക് 30-40തുമൊക്കെയാണ് കാന്താരിയുടെ വില. ഇത് ഗ്രാമത്തിലെ അവസ്ഥ. മറിച്ചാണ് നഗരത്തിലെ അവസ്ഥ. കിലോയ്ക്ക് ആയിരത്തിന് മുകളിലാണ് ഷോപ്പിംഗ് മാളുകളിൽ കാന്താരിയുടെ വില. നാട്ടിൻ പുറത്തു മറയില്ലാതെ കിട്ടുന്ന കാന്താരിയെ പട്ടണങ്ങളിൽ പാക്ക് ചെയ്താണ് എത്തിക്കുന്നത്. കൂടാതെ കടൽ കടന്നും കാന്താരി പറക്കുന്നു. വലിയ ഹോട്ടലുകളിലെ പ്രധാന വിഭവങ്ങളിലെല്ലാം കാന്താരിയെ ഉൾപ്പെടുത്തുന്നു. നാട്ടിൻ പുറങ്ങളിൽ നിന്നും കയറ്റു മതി ചെയ്യുന്ന കാന്താരിയുടെ മതിപ്പു വലുത് തന്നെയാണ്. നാടൻ കർഷകർ മണ്ണിൽ കൃഷി ചെയ്തു വിള കൊയ്യുന്ന കാന്താരിയുടെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം അതിൻറെ കൃഷി കുറഞ്ഞതാണ്. കൃഷിയെന്ന നിലയ്ക്ക് തമിഴ്നാട്ടിലും മേഘാലയിലുമാണ് കാന്താരി ഉൽപാദിപ്പിക്കപ്പെടുന്നത്.
കേരളത്തിൽ അടൂർ, പറക്കോട് എന്നിവിടങ്ങളിൽ നാമ മാത്രം കൃഷി ചെയ്യുന്നു. വെള്ള, പച്ച, നീല, വയലറ്റ് എന്നിങ്ങനെ പല നിറങ്ങളിൽ കാന്താരിയെ കാണാൻ കഴിയും. എന്നിരുന്നാലും പച്ച കാന്താരിയെയാണ് ഏവർക്കും ഇഷ്ട്ടം കൂടുതൽ. ആയുർവേദ മരുന്നുകൾക്ക് കാന്താരിയുടെ എസൻസ് ചേർക്കുന്നുണ്ട്. കാന്താരി കൊളസ്ട്രോലിനെ കുറയ്ക്കും. കാന്താരിയുടെ ഇലകളും തണ്ടുകളും എപ്പോഴും ശുദ്ധമായിരിക്കുന്നതിനാൽ വളം കീടനാശിനി ഉപയോഗിക്കേണ്ടുന്ന ആവശ്യമില്ല. ഇങ്ങനെ ഏറെയുണ്ട് കാന്താരിയുടെ ഗുണങ്ങൾ. വിപണിയിൽ കാന്താരി മുളകിന് വില കുതിച്ചുയർന്നതോടെ കാന്താരി കൃഷി ഏവരെയും ആകർഷിക്കുന്നു. ഇനി പറയൂ കാന്താരി ശരിക്കും കാന്താരിയല്ലേ?
https://www.facebook.com/Malayalivartha