കോടമഞ്ഞിന്‍ താഴ്‌വരയായ മൂന്നാറിലെ സ്‌ട്രോബറി കൃഷി
കോടമഞ്ഞിന്‍ താഴ്‌വരയായ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഇത് സ്‌ട്രോബറിയുടെ വിളവെടുപ്പുകാലം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൃഷിയിറക്കുന്നുന്നവയാണിത്. സാധാരണ ഡിസംബര്‍ മുതല്‍ മേയ് വരെയാണ് ഇവ വിളവെടുക്കാറുള്ളത്. എന്നാല്‍ കാലാവസ്ഥയിലുണ്ടായ വ്യത്യാസം മൂലം വിളവെടുപ്പ് നീണ്ടുപോകുകയായിരുന്നു. മൂന്നാര്‍ ടൗണിനു സമീപ പ്രദേശങ്ങളായ സെവന്‍മല, ലക്ഷ്മി, ചൊക്കനാട്, പാര്‍വതി, ഒറ്റപ്പാറ, ന്യൂ മൂന്നാര്‍ എന്നീ എസ്‌റ്റേറ്റുകളിലെ തൊഴിലാളികള്‍ തങ്ങളുടെ ലയങ്ങള്‍ക്കു സമീപമുള്ള കൃഷിയിടങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്.
എന്നാല്‍ വട്ടവട പഞ്ചായത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഇവ വ്യാപകമായി കൃഷി ചെയ്തുവരുന്നുണ്ട്.
നെതര്‍ലന്‍ഡിലെ ആംസ്റ്റര്‍ഡാമില്‍ നിന്നെത്തിയ ഹൈബ്രീഡ് സ്‌ട്രോബറിയാണ് ഇവിടെ കൃഷി ചെയ്യുന്നത്. എസ്‌റ്റേറ്റ് മേഖലയില്‍ വിളയുന്ന പഴങ്ങളെ അപേക്ഷിച്ച് വലിപ്പക്കൂടുതലുള്ള ഇവയ്ക്ക് പക്ഷേ മധുരം വളരെ കുറവാണ്. കെ.ഡി.എച്ച്.പി.കമ്പനി, ഗ്രാമപഞ്ചായത്ത്, ഹോര്‍ട്ടി കോര്‍പ് എന്നിവ വഴിയാണ് കര്‍ഷകര്‍ ഇവ പ്രധാനമായും വിറ്റഴിക്കുന്നത്. സ്‌ട്രോബറി ജാം, പ്രിസര്‍വ്, വൈന്‍, സ്‌ക്വാഷ് എന്നിങ്ങനെ ഇവ വിപണിയില്‍ ലഭ്യമാണ്. പഴങ്ങളായും ഇവ മൂന്നാറില്‍ സ്‌ട്രോബറി വിറ്റഴിക്കപ്പെടുന്നുണ്ട്. കിലോയ്ക്ക് 90 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha