മണ്ണിന്റെ വളക്കൂറ് കൂട്ടാന്‍ മത്സ്യാവശിഷ്ടം
മണ്ണിന്റെ വളക്കൂറ് കൂട്ടാന്‍ മത്സ്യാവശിഷ്ടം വളരെ നല്ലതാണ്. മണ്ണില്‍ നിന്നും വളരെ പെട്ടെന്നു തന്നെ ചെടികള്‍ക്ക് വലിച്ചെടുക്കാനും ഉപയോഗപ്പെടുത്താനും സാധിക്കുന്നതാണ് മത്സ്യവളത്തിന്റെ മേന്മ. മത്തി ഉള്‍പ്പെടെയുള്ള കടല്‍ മത്സ്യങ്ങളില്‍ പ്രോട്ടീന്‍, വിറ്റാമിന്‍, മൂലകങ്ങള്‍, ഫാറ്റി ആസിഡ് എന്നിവ സമതുലിതമായുണ്ട്. അതുകൊണ്ടുതന്നെ ഇവ അഴുകിയുണ്ടാകുന്ന മത്സ്യവളത്തില്‍ പ്രോട്ടീന്‍ നൈട്രജനും 18 സൂക്ഷ്മമൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള 70ഓളം മൂലകങ്ങളും അടങ്ങിയിരിക്കുന്നു.
മത്സ്യത്തില്‍ മേല്‍പ്പറഞ്ഞ എല്ലാ മൂലകങ്ങളും പ്രോട്ടീനുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വിളകള്‍ക്ക് എളുപ്പം വലിച്ചെടുക്കാം. സാധാരണഗതിയില്‍ നൈട്രജന്‍ വിളകളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്ന് പറയും. എന്നാല്‍ മിക്കവാറും എല്ലാ രാസവളങ്ങളിലും നൈട്രജന്‍ നൈട്രേറ്റ് രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് വളര്‍ച്ച കൂട്ടും. ഒപ്പം കീടരോഗത്തെ ക്ഷണിച്ചുവരുത്തും. എന്നാല്‍ മത്സ്യവളത്തിലെ നൈട്രജന്‍ വിളകളിലെ പ്രോട്ടീന്‍ രൂപവത്കരണം എളുപ്പമാക്കുന്നു. മണ്ണിലെ പോഷകാംശം കൂട്ടാനും മത്സ്യവളത്തിന് കഴിയും.
https://www.facebook.com/Malayalivartha